കേരള ലോട്ടറി അക്ഷയയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപ കാഞ്ഞിരപ്പള്ളി സ്വദേശികളായ നവദമ്പതികൾക്ക്..
കാഞ്ഞിരപ്പള്ളി : കേരള ലോട്ടറി അക്ഷയ യുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപ കാഞ്ഞിരപ്പള്ളി സ്വദേശികളായ രണ്ട് നവദമ്പതികൾക്ക്.. . കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ വർഷങ്ങളായി ഹോട്ടൽ നടത്തുന്ന ചോറ്റി കിടങ്ങിൽ കെ ജി സുദർശന്റെയും വത്സലയുടെയും മക്കളായ
ശ്രീരാജ് കെ.എസിനെയും , കൃഷ്ണാ കെ എസ് നെയും തേടിയാണ് ഇത്തവണ ഭാഗ്യദേവത എത്തിയത് . ഇക്കഴിഞ്ഞ നവംബർ 13 നായിരുന്നു ഇരുവരുടെയും വിവാഹം . അതിനാൽ തന്നെ ലോട്ടറി സമ്മാനം സുദർശന്റെ കുടുബത്തിന് ഇരട്ടിമധുരമായി ..
വിവാഹം കഴിഞ്ഞ് രണ്ടാഴ്ച മാത്രം പിന്നിട്ടപ്പോൾ വാടകവീട്ടിൽ താമസിക്കുന്ന ശ്രീരാജ് കെ.എസിനെയും , കൃഷ്ണാ കെ എസ് നെയും തേടി കേരള സംസ്ഥാന അക്ഷയ ലോട്ടറിയുടെ 70 ലക്ഷം രൂപസമ്മാനമായി ലഭിച്ചു.ചോറ്റി കിടങ്ങിൽ കെ ജി സുദർശന്റെയും വത്സലയുടെയും മക്കളാണ് ഇരുവരും .കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ കെ.ജി.എസ് ലോട്ടറി കടയുടെയും മഹാലക്ഷ്മി ലക്കി സെന്ററിന്റെയും ഉടമകളായ ശ്രീരാജും,കൃഷ്ണയും ഇക്കഴിഞ്ഞ നവംബർ 13 ന് വിവാഹിതരായതെയുള്ളൂ. ഇടുക്കി സ്വദേശിയായ അശ്വതിയെ ശ്രീരാജും, ആനക്കൽ സ്വദേശിയായ ശ്രീക്കുട്ടിയെ കൃഷ്ണയുമാണ് വിവാഹം ചെയ്തത്.
സ്വന്തമായി ഭവനം ഇല്ലാത്ത ഇവരെ തേടി ഭാഗ്യദേവത എത്തിയത് ഏറെ ആഹ്ലാദം പകർന്നു .പിതാവ് കെ ജി സുദർശനനും മാതാവ് വത്സല സുദർശനനും ഇവർക്ക് എല്ലാ പിന്തുണയും നൽകി കൂടെയുണ്ട്.സഹോദരന്മാരായ ഇരുവരും ചേർന്ന് 40 രൂപ വിലയുള്ള 12 ടിക്കറ്റ് വാങ്ങുകയായിരുന്നു.എ . ആർ 93 74 75 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്.മറ്റ് 11 ടിക്കറ്റുകൾക്ക് 8000 രൂപ വീതവും ഇവർക്ക് സമ്മാനമായി ലഭിച്ചു.
കാഞ്ഞിരപ്പള്ളി ബസ്റ്റാൻഡിലെ ലോട്ടറി വില്പന കടയിൽ നിന്നും വാങ്ങിയ ലോട്ടറി കൊല്ലം ജയകുമാർ ലോട്ടറിയിൽ നിന്നും എത്തിച്ചതാണ്.ഇവർക്ക് സ്വന്തമായ ഒരു സ്ഥലവും വീടും വാങ്ങുവാൻ സമ്മാനത്തുകയിലൂടെ കഴിഞ്ഞേക്കും.