കണ്ണിമലയുടെ പ്രിയപ്പെട്ട മുത്തശ്ശി നൂറ്റിയാറാം വയസ്സിൽ യാത്രയായി
എരുമേലി :കണ്ണിമല പ്രദേശത്തെ ആദ്യ കാല കുടിയേറ്റ കുംടുംബാംഗമായ കല്ലക്കുളം പരേതനായ ഡൊമിനിക്കിന്റെ ഭാര്യ ഏലിയാമ്മ (106) നിര്യാതയായി. അഞ്ച് വർഷം മുൻപുവരെ ദിവസേന രാവിലെ രണ്ട് കീലോമീറ്റർ നടന്ന് മാതാവിന് സമർപ്പിക്കാനായി ഒരു പൂവും കയ്യിലെടുത്ത്, ജപമാല ചൊല്ലി കൊണ്ട് പള്ളിയിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ ഏലിയാമ്മ പോകുന്നത് നാട്ടുകാർക്ക് പതിവുകാഴ്ചയായിരുന്നു. തന്റെ നൂറാം പിറന്നാളിൽ മുൻ കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ മാത്യു അറയ്ക്കലിൽ നിന്നും ആദരവ് ഏറ്റുവാങ്ങിയ ഏലിയാമ്മ, കഴിഞ്ഞ വർഷം നൂറ്റി അഞ്ചാം വയസിൽ ഏറ്റവും പ്രായം കൂടിയ വോട്ടർക്കുള്ള ആദരവ് കാഞ്ഞിരപ്പള്ളി തഹൽസീദാരിൽ നിന്നും ഏറ്റുവാങ്ങിയിരുന്നു
നാടൻ ഭക്ഷണങ്ങൾ മാത്രം കഴിച്ചിരുന്ന ഏലിയാമ്മയുടെ ഇഷ്ട വിഭവങളായിരുന്നു ചക്കയും ,നാടൻ പാലും. എന്നും മണ്ണിനെ സ്നേഹിച്ചിരുന്ന കർഷക വനിതയായിരുന്ന അമ്മച്ചി ചെരുപ്പ് ധരിക്കുമായിരുന്നില്ല. മൂന്നു തലമുറയെ കാണുവാൻ ഭാഗ്യം ലഭിച്ച അമ്മച്ചി വീട്ടുകാർക്കും ,നാട്ടുകാർക്കും പ്രിയങ്കരി ആയിരുന്നു.
തന്റെ നൂറാം പിറന്നാളിൽ മുൻ കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ മാത്യു അറയ്ക്കലിൽ നിന്നും ആദരവ് ഏറ്റുവാങ്ങിയിരുന്നു ,കഴിഞ്ഞ വർഷം നൂറ്റി അഞ്ചാം വയസിൽ ഏറ്റവും പ്രായം കൂടിയ വോട്ടർക്കുള്ള ആദരവ് കാഞ്ഞിരപ്പള്ളി തഹൽസീദാരിൽ നിന്നും ഏറ്റുവാങ്ങിയിരുന്നു പരേതയുടെ മൃതസംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 10 മണിക്ക് ഭവനത്തിൽ നിന്നാരംഭിച്ച് കണ്ണിലെ സെന്റ് ജോസഫ് പള്ളിയിലെ സിമിത്തേരിയിൽ . മക്കൾ: ഉമ്മച്ചൻ ,ലൂസി ,ഈപ്പച്ചൻ ,ലാലി, പരേതരായ അച്ചാമ്മ ,വക്കച്ചൻ
മരുമക്കൾ: ആനിയമ്മ ,മേരിക്കുട്ടി ,സ്കറിയ ,മാത്യു ,കുഞ്ഞമ്മ ,അപ്പച്ചൻ