സംസ്ഥാനത്തെ മികച്ച ക്ഷീരകർഷകയായി തെരഞ്ഞെടുത്ത റിനി നിഷാദിനെ കർഷക സംഘം ആദരിച്ചു

കാഞ്ഞിരപ്പള്ളി: സംസ്ഥാനത്തെ മികച്ച ക്ഷീരകർഷകയായി തെരഞ്ഞെടുത്ത റിനി നിഷാദിനെ കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു.
സംഘടനയുടെ സംസ്ഥന കമ്മിറ്റിയംഗം അഡ്വ.പി ഷാനവാസ് റിനിയുടെ വീട്ടിലെത്തി മൊമെന്റോ നൽകിയാണ് ആദരിച്ചത്. പാറത്തോട് പഞ്ചായത്ത് അംഗം കെ എ സിയാദ്, സംഘടനയുടെ പഞ്ചായത്ത് സെക്രട്ടറി വി എം ഷാജഹാൻ, സി പി ഐ എം മുക്കാലി ബ്രാഞ്ച് സെക്രട്ടറി സാജൻ വർഗീസ്, ഷറീന റഫീഖ്, സദ്ദാം കനിക്കുട്ടി, അൻഷാദ് ഇസ്മായിൽ, ടി കെ രാജേന്ദ്രൻ , രാജു മറ്റത്തിൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

error: Content is protected !!