കാഞ്ഞിരപ്പള്ളിയിൽ 32 ടീമുകൾ മാറ്റുരയ്ക്കുന്ന സംസ്ഥാനതല ക്രിക്കറ്റ് മത്സരം 16 മുതൽ..

കാഞ്ഞിരപ്പള്ളി : കുന്നുംഭാഗം ഗവൺമെന്റ് സ്കൂളിലെ കാതൽ പ്രാതൽ പ്രഭാതഭക്ഷണ പരിപാടിക്കും വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്കും ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ, വെല്യടത്തു രാജ്യഷ്ണൻ മെമ്മോറിയൽ ട്രോഫിക്കു വേണ്ടി കാഞ്ഞിരപ്പള്ളിയുടെ ചരിത്രത്തിൽ ആദ്യമായി സംസ്ഥാന തലത്തിൽ ക്രിക്കറ്റ് മാമാങ്കം Elevens Club Kanjirappally അണിയിച്ചൊരുക്കുന്നുവെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഈ ടൂർണമെന്റ് ഡിസംബർ 16നു കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവണ്മെന്റ് ഹൈ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് തുടക്കം കുറിക്കുന്നു. 1.25 ലക്ഷം രൂപയുടെ സമ്മാനത്തുക നൽകുന്ന ഈ ടൂർണമെന്റ്നു 32 ടീമുകൾ പങ്കെടുക്കുന്നു…

ഒന്നാം സാമാനം 50000 രൂപ, രണ്ടാം സാമാനം 25000 രൂപ യും വെല്യടത്തു രാജ്യഷ്ണൻ മെമ്മോറിയൽ ട്രോഫിയും നല്കപ്പെടുന്നു… വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കന്മാരുടെ സാന്നിധ്യം തദവസരത്തിൽ ഉണ്ടായിരിക്കുന്നതാണ്…

ഇലവൻസ് ക്ലബ്ബിന്റെ രക്ഷാധികാരി ആന്റണി മാർട്ടിൻ ജോസഫ്, പ്രസിഡന്റ് സുബിൻ പുതുപ്പറമ്പിൽ, സെക്രട്ടറി അനുദേവ് ശ്രീകുമാർ, കമ്മറ്റി അംഗങ്ങളായ അലക്സ് ജോൺ, ഉണ്ണി പടിഞ്ഞാറ്റയിൽ, മാത്തുക്കുട്ടി കൊല്ലിയിൽ, സൂരജ് കൂരാംപ്ലാക്കൽ എന്നിവർ പത്രസമ്മളനത്തിൽ പങ്കെടുത്തു .

error: Content is protected !!