കാഞ്ഞിരപ്പള്ളിയിൽ ആറിന് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തിരി തെളിയും ..
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ ഡിസംബർ ആറിന് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തിരി തെളിയും. കാഞ്ഞിരപ്പള്ളിയിലെ ആറു സ്കൂളുകളിലായി മത്സരങ്ങൾ നടക്കും. ചൊവ്വാഴ്ച വൈകുന്നേരം 3.30 ന് നടക്കുന്ന വിളംബരറാലിക്ക് ശേഷം 4.30 ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിർമ്മല ജിമ്മിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന സമ്മേളനം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എം.എൽ.എ. ഉദ്ഘാടനം ചെയ്‌യും.
മുഖ്യാതിഥിയായി ചലച്ചിത്രം ശ്രീ. ബാബു ആന്റണിയും മുഖ്യപ്രഭാഷണം ശ്രീ. ആന്റോ ആന്റണി എം.പി. നിർവ്വഹിക്കും. കലോത്സവസന്ദേശം സഹകരണ സാംസ്കാരിക രജിസ്ട്രേഷൻ വകുപ്പു മന്ത്രി, ശ്രീ. വി.എൻ. വാസവൻ നൽകും . ശ്രീ. കൊടിക്കു ന്നിൽ സുരേഷ് എം.പി., ശ്രീ. മോൻസ് ജോസഫ് എം.എൽ.എ., ശ്രീ. തിരുവഞ്ചൂർ രാധാകൃ ഷ്ണൻ എം.എൽ.എ., ശ്രീ. മാണി സി. കാപ്പൻ എം.എൽ.എ., ശ്രീ. ജോബ് മൈക്കിൾ എം. എൽ.എ., തുടങ്ങി നിരവധി പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും.
ഡിസംബർ 6 മുതൽ 9 വരെ തീയതികളിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് ഹയർസെക്കൻഡറി സ്കൂൾ, സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂൾ, എകെജെ എം ഹയർ സെക്കൻഡറി സ്കൂൾ, എൻ എച്ച് യുപി സ്കൂൾ, പേട്ട ഗവൺമെന്റ് ഹൈസ്കൂൾ, മൈക്ക് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിലായി നടക്കും. യുപി, ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി 5534 വിദ്യാർത്ഥികൾ നാലുദിവസത്തെ കലോത്സവത്തിൽ പങ്കെടുക്കും. 1804 ആൺകുട്ടികളും 3730 പെൺകുട്ടികളും കലോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്.
യുപി വിഭാഗത്തിൽ 171 സ് കൂളുകളും ഹൈസ്കൂൾ വിഭാഗത്തിൽ 154 ഉം ഹയർസെക്കൻഡറി വിഭാഗത്തിൽ 113 സ്കൂളുകളും കലോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. സംസ്കൃതോൽസവം യുപി വിഭാഗത്തിൽ 66 സ്കൂളുകളും ഹൈസ്കൂൾ വിഭാഗത്തിൽ 17 സ്കൂളുകളും പങ്കെടുക്കും. അറബി കലോത്സവത്തിൽ യുപി വിഭാഗത്തിൽ 13 ഉം ഹൈസ്കൂൾ വിഭാഗത്തിൽ നാലും സ്കൂളുകളും പങ്കെടുക്കുന്നുണ്ട്. ഡിസംബർ അഞ്ചിന് തിങ്കളാഴ്ച രാവിലെ 11ന് സ്കൂളുകളുടെ രജിസ്ട്രേഷൻ നടത്തുന്നതാണ്. ഡിസംബർ ആറിന് 18 വേദികളിലും ഏഴാം തീയതി 12 വേദികളിലും എട്ടാം തീയതി 11 വേദികളിലും സമാപന ദിവസമായ 9ന് വേദികളിലും മത്സരങ്ങൾ നടക്കും.