KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എലിക്കുളം ബാങ്ക് തിരഞ്ഞെടുപ്പ് പ്രസിഡന്റിന്റെ പാനലിലെ ഒൻപതുപേർക്ക് ജയം; യു.ഡി.എഫിൽനിന്ന് രണ്ടുപേരും ജയിച്ചു 

എലിക്കുളം: എലിക്കുളം സഹകരണ ബാങ്കിലേക്ക് ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് സെബാസ്റ്റ്യൻ പാറയ്ക്കൽ നേതൃത്വം നൽകിയ പാനലിൽനിന്ന് ഒൻപതുപേരും യു.ഡി.എഫ്.പാനലിൽനിന്ന് രണ്ടുപേരും വിജയിച്ചു. 

വിജയികളും ലഭിച്ച വോട്ടും ചുവടെ: എം.ബി.അനിൽകുമാർ (1086), ജെയിംസ് ചാക്കോ ജീരകത്ത് (1104), ജോമിച്ചൻ ടി.ജോസ് (1069), രാജു എസ്.അമ്പലത്തറയിൽ (1000), രാജേഷ് ആർ.കൊടിപ്പറമ്പിൽ (1128), ഷിജു വി.നായർ (1025), ടി.പി.പദ്മിനിയമ്മ (1167), ഷേർളി ജോർജ് (1138), റോസിന ഷോജി (1114), എ.കെ.ഗോപിദാസ് (1199), സെബാസ്റ്റ്യൻ പാറയ്ക്കൽ (1197). 

5600-ലേറെ അംഗങ്ങളാണ് വോട്ടവകാശമുള്ളവരായി ഉണ്ടായിരുന്നത്. ഇതിൽ 2372 വോട്ടാണ് പോൾ ചെയ്തത്. 

കോൺഗ്രസ് നേതാവായിരുന്ന സെബാസ്റ്റ്യൻ പാറയ്ക്കൽ നേതൃത്വം നൽകിയ ഭരണസമിതിയാണ് ബാങ്ക് ഭരിച്ചിരുന്നത്. യു.ഡി.എഫുമായി യോജിച്ചുപോകാത്തതിനാൽ അദ്ദേഹത്തെയും മറ്റുരണ്ടുപേരെയും കോൺഗ്രസിൽനിന്ന് പുറത്താക്കുകയും യു.ഡി.എഫ്.പാനലിൽ സ്ഥാനാർഥികൾ മത്സരിക്കുകയുമായിരുന്നു. 

യു.ഡി.എഫ്.പാനലിൽനിന്ന് വിജയിച്ചത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും പഞ്ചായത്തംഗവുമായ ജെയിംസ് ജീരകത്തിലും ഷിജു വി.നായരുമാണ്.

error: Content is protected !!