KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഒപ്പമുണ്ട് ഞങ്ങൾ …. ഭിന്നശേഷി സൗഹൃദ കൂട്ടായ്മയുമായി എരുമേലി സെന്റ് തോമസ്.


എരുമേലി : ആടിയും പാടിയും കഥകൾ പറഞ്ഞും മധുരം നുകർന്നും ഒരു ദിനം . ലോക ഭിന്നശേഷി സൗഹൃദ ദിനത്തോടനുബന്ധിച്ച് എരുമേലി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ ഭിന്ന ശേഷി കുട്ടികളുടെ പഠന കേന്ദ്രമായ ജീവൻ ജ്യോതി സന്ദർശിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ജീവൻ ജ്യോതി പ്രിൻസിപ്പാൾ സി. മെർലിൻ എഫ്. സി.സി. സ്വാഗതം ആശംസിച്ചു.

ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുൻ നിരയിലെത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് സ്കൂൾ ഹെഡ്മിസ്‌ട്രസ്സ് ശ്രീമതി മേഴ്സി ജോൺ മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ .റെജി എബ്രാഹം, റാണി തൂങ്കുഴി, ബീനാ സി.റ്റി. ബിൻസി ജോസഫ് , ജോബി ജോസഫ് , സോബിൻ ആന്റണി എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി. കുട്ടികളുടെ വിവിധ കലാപരിപാടികളാൽ ഈ ദിനം വർണാഭമായിരുന്നു.

error: Content is protected !!