കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്കിൽ നിയമന അഴിമതിയെന്ന് ജനപക്ഷം 

കാഞ്ഞിരപ്പള്ളി: കേരള കോൺഗ്രസ് (എം) നയിക്കുന്ന കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്കിൽ ലക്ഷങ്ങൾ കോഴ വാങ്ങി നിയമനം നടത്തുകയാണെന്ന് ജനപക്ഷം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. മുൻപും നിയമനത്തിന് കോഴ വാങ്ങുന്ന ശബ്ദശകലങ്ങൾ ഉൾപ്പെടെ പുറത്ത് വന്നതോടെ വൻ വിവാദമായിരുന്നു.

ലക്ഷങ്ങൾ കോഴവാങ്ങിയാണ് ചിറക്കടവ് സ്വദേശിയായ ഒരു കോൺഗ്രസ് അനുഭാവിയെ നിയമിക്കാനൊരുങ്ങുന്നത്. അർഹരായ ഉദ്യോഗാർഥികളെ മറികടന്ന് നടത്തുന്ന നിയമനത്തിന്റെ മറവിൽ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നതെന്നും ജനപക്ഷം ആരോപിച്ചു. നിയോജകമണ്ഡലം കമ്മിറ്റി യോഗം ജില്ലാപഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജോഷി കപ്പിയാങ്കൽ അധ്യക്ഷത വഹിച്ചു. റെനീഷ് ചൂണ്ടച്ചേരി, ബിനോയി മാർട്ടിൻ, പ്രവീൺ രാമചന്ദ്രൻ, ഷാജി കൊച്ചേടം, ടോണി കെ.ജോസ്, ജോണി പള്ളിപറമ്പിൽ, ജോസഫ് പഴേട്ട്, ഐസക് കടന്തോട് തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!