KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിൽ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കമായി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ വർണ്ണാഭമായ വിളംബര ഘോഷയാത്രയ്ക്ക് ശേഷം നടന്ന ഉദ്‌ഘാടന സമ്മേളനത്തോടെ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു . കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സിനിമ താരം ബാബു ആന്റണി മുഖ്യാതിഥിയായി.

കാഞ്ഞിരപ്പള്ളിയിലെ ആറു സ്കൂളുകളിലായി മത്സരങ്ങൾ രാവിലെ ഒൻപത് മണിമുതൽ ആരംഭിച്ചിരുന്നു. വൈകുന്നേരം മൂന്നര മണിക്ക് സെന്റ് മേരീസ് സ്‌കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച വിളംബര ഘോഷയാത്ര നാലരയോടെ സെന്റ് ഡൊമിനിക്‌സ് സ്കൂൾ ഗ്രൗണ്ടിൽ എത്തി. തുടർന്ന് ഉദ്ഘാടന സമ്മേളനം നടന്നു.

error: Content is protected !!