കലോത്സവത്തിൽ ശുചിത്വം പാലിക്കുവാൻ വിശിഷ്ട സേവനവുമായി ഹരിത കർമ സേന

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന ജില്ലാ കലോത്സവത്തിൽ ഹരിത കർമ സേനയുടെ നേതൃത്വത്തിൽ ഹരിത പെരുമാറ്റ ചട്ടം പാലിച്ചുകൊണ്ട് മികച്ച രീതിയിൽ നടത്തിയ ശുചിത്വ പരിപാലനം ഏവരുടെയും കൈയടി നേടി. മത്സരങ്ങൾ നടക്കുന്ന അഞ്ചു സ്‌കൂളികളിലും ഹരിത കർമ സേനയുടെ പ്രവർത്തകർ മാലിന്യനിർമ്മജ്ഞനത്തിന് സൗകര്യങ്ങൾ ഒരുക്കിയിരുന്നു. വേദികളിൽ പലയിടങ്ങളിലായി പ്ലാസിറ്റിക് മാലിന്യങ്ങൾ ഇടുന്നതിനായി ഓലയിൽ മെടഞ്ഞ കുടകൾ സ്ഥാപിച്ചിരുന്നു . ഒപ്പം ഫ്രഷായി ഭക്ഷണസാധങ്ങൾ ഉണ്ടാക്കികൊടുത്തുകൊണ്ട് കലോത്സവ മൈതാനത്ത് സ്ഥാപിച്ച കാന്റീൻ ഏറെപേർക്ക് ആശ്വാസമായി . ഹരിത കര്‍മ സേനയുടെ സ്റ്റാളുകളില്‍ മോരും വെള്ളം,നാരങ്ങവെള്ളം,തണ്ണിമത്തന്‍ ജൂസ്,ഇലയട,കൊഴുക്കട്ട,വട്ടയപ്പം,കുമ്പിളപ്പം,മറ്റു ചെറുകടികള്‍ തുടങ്ങിയവ ലഭ്യമാണ്.

ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിത കേരളം മിഷന്റെയും ഹരിത സഹായ സ്ഥാപനത്തിന്റെയും സഹകരണത്തോടെ റവന്യൂ ജില്ലാ കലോത്സവം ഹരിത പെരുമാറ്റ ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി അഞ്ചു സ്കൂളുകളിലായി അജൈവ മാലിന്യങ്ങൾ ശേഖരിക്കുവാൻ ഹരിത കര്‍മ സേനയുടെ സേവനം നല്‍കുകയും രണ്ട് സ്റ്റാറ്റാളുകള്‍ ഇടുകയും ചെയ്തു.

കൃത്യമായ ഇടവേളകളില്‍ സ്കൂളിലേയും പരിസരങ്ങളിലേയും അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് എംസിഎഫില്‍ എത്തിച്ചു വരുന്നു.പ്ലാസ്റ്റിക്കും പേപ്പറും നിക്ഷേപിക്കുവാനായി ഹരിതകര്‍മ സേനയുടെ നേതൃത്വത്തില്‍ ബിന്നുകള്‍ തയ്യാറാക്കി സ്കൂള്‍ പരിസരങ്ങളില്‍ സ്ഥാപിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ ബിന്നുകളില്‍ എഴുതി ഒട്ടിക്കുകയും ചെയ്തിട്ടുണ്ട്.

ഹരിത കര്‍മ സേനയുടെ സ്റ്റാളുകളില്‍ മോരും വെള്ളം,നാരങ്ങവെള്ളം,തണ്ണിമത്തന്‍ ജൂസ്,ഇലയട,കൊഴുക്കട്ട,വട്ടയപ്പം,കുമ്പിളപ്പം,മറ്റു ചെറുകടികള്‍ തുടങ്ങിയവ ലഭ്യമാണ്.പ്രകൃതി ജന്യ വസ്തുക്കള്‍കൊണ്ടാണ് സ്റ്റാളുകള്‍ ക്രമീകരിച്ചിരിക്കുന്നത്.കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 30 ഹരിത കര്‍മസേനകളാണ് പ്രവര്‍ത്തനത്തിനിറങ്ങിയത്.ചീഫ് വിപ്പ് പ്രഫ.ജയരാജ് എംഎല്‍എ ഉത്ഘാടനം നിര്‍വ്ലഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മ്മല ജിമ്മി,കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ ആര്‍ തങ്കപ്പന്‍, വൈസ് പ്രസിഡന്‍റ് റോസ്സമ്മ, മെമ്പര്‍മാര്‍അസി.സെക്രട്ടറി ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.ഹരിത കേരളം റിസോഴ്സ് പേഴ്സണ്‍ അന്‍ഷാദ് ഇസ്മായില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരായ സുരേഷ് ,ഷാബിന്‍,ഹരിത സഹായ സ്ഥാപനം പ്രതിനിധി ഫസില്‍ ഹനീഫ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

error: Content is protected !!