ജില്ലാ കലോത്സവം : ഓവർ ഓൾ ചാമ്പ്യൻഷിപ് ളാക്കാട്ടൂർ എംജിഎംന്
കാഞ്ഞിരപ്പള്ളിയിൽ നടന്ന കോട്ടയം ജില്ലാ കലോത്സവത്തിൽ എം ജി എം എൻഎസ്എസ് ഹയർ സെക്കന്ററി സ്‌കൂൾ ളാക്കാട്ടൂർ 269 പോയിന്റ് നേടി ഓവർ ഓൾ ചാമ്പ്യൻ ഷിപ് കൈക്കലാക്കി.സ്‌കൂൾ തലത്തിൽ ഓവറോൾ കീരീടം ആരംഭിച്ചത് മുതൽ തുടർച്ചയായ 21-ാം തവണയാണ് ഓവർ ഓൾ ചാമ്പ്യൻ ഷിപ് നിലനിർത്തുന്നത്. .
സ്‌കൂൾ തലത്തിൽ 269 പോയിന്റ് നേടി റവന്യൂ ജില്ലാ കലോത്സവത്തിൽ ഒന്നാമതും 144 പോയിന്റ് എച്ച്.എസ്.എസ്.വിഭാഗത്തിലും ളാക്കാട്ടൂർ സ്‌കൂൾ ഒന്നാംസ്ഥാനത്തെത്തി. സ്‌കൂളിലെ 162 വിദ്യാർഥികൾ 89 ഇനങ്ങളിൽ ഇത്തവണ മത്സരിച്ചു. പൂരക്കളി, ദേശഭക്തിഗാനം, തിരുവാതിര തുടങ്ങിയ മത്സരങ്ങളിൽ തുടർച്ചയായിട്ട് ഒന്നാംസ്ഥാനം ളാക്കാട്ടൂരിനാണ്.
കലോത്സവ വേദികളിലെ തുടർച്ചയായ വിജയക്കുതിപ്പിൽ ളാക്കാട്ടൂർ ഗ്രാമത്തിന് കൂടി അഭിമാനമാവുകയാണ് സ്‌കൂൾ. സ്‌കൂൾ പി.ടി.എ.യുടെയും നാട്ടുകാരുടെ സാഹയത്തോടെയാണ് വിദ്യാർഥികളെ മത്സരത്തിനെത്തിച്ചതെന്ന് സ്‌കൂൾ പ്രിൻസിപ്പൽ കെ.കെ.ഗോപകുമാർ പറഞ്ഞു. കഴിഞ്ഞ 24 വർഷമായി വിദ്യാർഥികളെ കലോത്സവ വേദിയിലെത്തിക്കുന്നത് മുന്നിൽ നിൽക്കുന്നത് പ്രിൻസിപ്പൽ ഗോപകുമാറാണ്. പഠനകാലത്ത് കലോത്സവ വേദികളിൽ നിറസാന്നിദ്ധ്യമായിരുന്നു ഗോപകുമാർ. 1989-ൽ എം.ജി.സർവകലാശാല കലോത്സവത്തിൽ ബെസ്റ്റ് ആക്ടർ ആയിരുന്നു. രണ്ട് വർഷം മുൻപ് സ്‌കൂളിലെ പ്രിൻസിപ്പലായതോടെ ചുമതലകളിൽ നിന്നൊഴിഞ്ഞെങ്കിലും വിദ്യാർഥികൾക്കൊപ്പം കലോത്സവവേദിയിൽ അദ്ദേഹവുമുണ്ടായിരുന്നു. മലയാളം അധ്യാപകനായിരുന്ന സന്തോഷ് ടോം ആണ് ഇത്തവണ കലോത്സവത്തിന് വിദ്യാർഥികളെ ഒരുക്കിയത്.