KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സംസ്ഥാന സ്കൂൾ കായിക മേളയിലെ വെങ്കല മെഡൽ ജേതാവ് ആന്റോ ആന്റണിയെ ആദരിച്ചു

പെരുവന്താനം : സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 800 മീറ്റർ ഓട്ടമത്സരത്തിൽ വെങ്കല മെഡൽ നേടിയ പെരുവന്താനം സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയായ ആന്റോ ആന്റണിയെ പൊതുസമ്മേളനത്തിൽ അനുമോദിച്ചു.

പരിമിതമായ സാഹചര്യങ്ങളിൽ നിന്നും കഠിനാധ്വാനത്തിലൂടെ ഉന്നത വിജയം നേടി നാടിനും സ്കൂളിനും അഭിമാനമായ ആന്റോ ഇടുക്കി ജില്ലാതല കായികമേളയിൽ 4 ഇനത്തിൽസ്വർണം നേടി ബെസ്റ്റ് അത്‌ലറ്റ് പട്ടം നേടിയിരുന്നു. സംസ്ഥാന തലത്തിൽ 400 മീറ്ററിൽ 6-ാം സ്ഥാനവും ആന്റോയ്ക്ക് ലഭിച്ചു. യോഗത്തിൽ ആന്റോയുടെ ചരിശീലകരായ സന്തോഷ് ജോർജ് ,വിനോഭ സനീഷ് എന്നിവരെ ആദരിച്ചു. സ്കൂൾ മാനേജർ ഫാദർ തോമസ് നെല്ലൂർ കാലായിപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പാൾ മിനി ഏബ്രഹാം, വാർഡ് മെമ്പർ ഗ്രേസി ജോസ്, പി. ടി. എ വൈസ് പ്രസിഡന്റ്‌ സാജു പവ്വത്ത്, പരിശീലകൻ സന്തോഷ് ജോർജ് , കോമേഴ്‌സ് വിഭാഗം അധ്യാപകൻ ബിജുമോൻ പി ജോർജ് ,അലൻ ബിനു എന്നിവർ സംസാരിച്ചു

error: Content is protected !!