കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ വിദ്യാർത്ഥിനി എയ്‌മി തെരേസ് ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേയ്ക്ക്..
കാഞ്ഞിരപ്പള്ളി : 2023 ജനുവരി 27 മുതൽ 31 വരെ അഹമ്മദാബാദിൽ വച്ച് നടക്കുന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേയ്ക്ക് ജൂനിയർ വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ എയ്‌മി തെരേസ് ടോണി അവതരിപ്പിച്ച പ്രോജക്ട് തെരഞ്ഞെടുക്കപ്പെട്ടു. Building bricks from waste plastic eco bricks എന്നതായിരുന്നു പ്രോജക്റ്റിന്റെ വിഷയം. ആശാ നിലയം സ്പെഷൽ സ്കൂളിലെ വിദ്യാർത്ഥിനി മനോശ്രീയും പ്രോജക്ട് പ്രവർത്തനങ്ങളിൽ പങ്കാളിയായി.
വീടുകളിൽ നിന്നും കടകളിൽ നിന്നും ശേഖരിച്ച വേസ്റ്റ് പ്ലാസ്റ്റിക് ചെറുകഷണങ്ങളാക്കി മുറിച്ച് വേസ്റ്റ് പ്ലാസ്റ്റിക് ബോട്ടിലുകളിൽ നിറച്ച് എക്കോ ബ്രിക്സ് നിർമ്മിക്കുകയും ഇത്തരം എക്കോ ബ്രിക്സ് ഉപയോഗിച്ച് സോളിഡ് ബ്രിക്സ് നിർമിക്കുകയുമാണ് ചെയ്തത്. സോളിഡ് ബ്രിക്സ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ക്വാറിയുൽപ്പന്നങ്ങളുടെ അളവ് കുറയ്ക്കാനും പ്ലാസ്റ്റിക് മാലിന്യങ്ങൾ സുരക്ഷിതമായി നിർമാർജനം ചെയ്യാനും സാധിക്കുന്നു എന്നതാണ് ഇത്തരം കട്ടകളുടെ മേന്മ. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ അവരെ കൂടി എക്കോബ്രിക്സ് നിർമാണത്തിൽ പങ്കാളികളാക്കി എന്നതും ഈ പ്രോജക്ടിൻ്റെ സവിശേഷതയാണ്. സ്കൂളിലെ ജീവശാസ്ത്ര അധ്യാപിക സിസ്റ്റർ ജിജി പുല്ലത്തിൽ .എ.ഒ.യായിരുന്നുപ്രോജക്ട് ഗൈഡ്.
അമൽ ജ്യോതി എൻജിനീയറിങ് കോളേജ് സിവിൽ വിഭാഗം ഡോ. മിനി. മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു പ്രോജക്ട് പ്രവർത്തനം .
ഹെഡ്മിസ്ട്രസ് മിനിമോൾ ജോസഫ് ,ശാസ്ത്ര അധ്യാപകർ, ആശ ഹോം ഇൻചാർജ് സി. മെർലിറ്റ് . S. H ആശാ നിലയം സ്പെഷ്യൽ സ്കൂൾ അധ്യാപിക സി. Teslin എന്നിവർ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി