KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വളവ് വീശിയെടുത്തു ; ഡോർ അടയ്ക്കാത്ത ബസിൽ നിന്ന് തെറിച്ചു വീണ് വീട്ടമ്മ മരിച്ചു.

കണമല : യാത്രക്കാർ കയറിയ ശേഷം ഡോർ അടയ്ക്കാതെ മുൻപോട്ടു നീങ്ങിയ സ്വകര്യ ബസ്, വളവ് തിരിയുന്നതിനിടയിൽ പുറത്തേക്ക് തെറിച്ചു തലയിടിച്ചു വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മൂക്കൻപെട്ടി ആറാട്ടുകയം പുന്നയ്ക്കൽ ബെന്നി (പൊന്നച്ചൻ) യുടെ ഭാര്യ ഷീബ (49) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ കണമല ജങ്ഷനിൽ നിന്ന് ആറാട്ടുകയം ഭാഗത്തേക്ക്‌ വീട്ടിലേക്ക് പോകാൻ, ചങ്ങനാശ്ശേരിയിൽ നിന്ന് എയ്ഞ്ചല്‍വാലിയ്ക്ക് പോകുകയായിരുന്ന ഹോളി മേരി ബസിൽ കയറിയപ്പോഴാണ് അപകടം സംഭവിച്ചത് . യാത്രക്കാര്‍ കയറിയതിന് ശേഷം മുന്നോട്ട് നീങ്ങിയ ബസിന്റെ ഓട്ടോമാറ്റിക് വാതിൽ അടയ്ക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്.

അപകടം നടന്നയുടനെ ഷീബയെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്കാരം ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് മൂന്നിന് കണമല സെന്റ് തോമസ് പള്ളി സിമിത്തേരിയിൽ.
മക്കൾ : ആൽബിൻ, എബിൻ.

error: Content is protected !!