റെയിൻബോ പദ്ധതിയില്‍ പ്രതീക്ഷ ഭവനം ആശീർവദിച്ചു
കാഞ്ഞിരപ്പള്ളി:പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് നിസ്സഹായരായവർക്ക് പ്രതീക്ഷ നല്‍കുന്നവരാകുവാൻ നമുക്ക് കഴിയണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ മുൻ അദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ . കാഞ്ഞിരപ്പള്ളി രൂപത റെയിൻബോ പദ്ധതിയില്‍ കുട്ടിക്കാനം പ്രതീക്ഷ സിസ്റ്റേഴ്‌സ് പഴയ കൊരട്ടിയിൽ നിര്‍മിച്ചുനല്‍കിയ ഭവനം ആശീര്‍വദിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. കുട്ടിക്കാനം പ്രതീക്ഷ സിസ്റ്റേഴ്‌സിന്റെ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനവും ആശംസയും മാര്‍ മാത്യു അറയ്ക്കല്‍ അറിയിച്ചു.
2021 ഒക്ടോബർ മാസത്തിലെ പ്രളയത്തിൽ ഭവനം നഷ്ടപ്പെട്ട കുടുംബത്തിനാണ് റെയിൻബോ പദ്ധതിയില്‍ കുട്ടിക്കാനം പ്രതീക്ഷ ഭവനം നിര്‍മ്മിച്ചു നല്കിയത്. ജീവകാരുണ്യ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പ്രതീക്ഷ സിസ്റ്റേഴ്‌സ് പ്രളയാനന്തരം റെയിന്‍ബോ പദ്ധതിയില്‍ രണ്ട് ലക്ഷം രൂപയുടെ ഗൃഹോപകരണങ്ങള്‍ നല്കിയിരുന്നു.
പഴയകൊരട്ടിയില്‍ നടന്ന ആശീര്‍വ്വാദ കര്‍മ്മങ്ങളില്‍ രൂപതാ വികാരി ജനറാള്‍ റവ. ഡോ. ജോസഫ് വെള്ളമറ്റം, കുട്ടിക്കാനം പ്രതീക്ഷ സുപ്പീരിയര്‍ റവ.സി. ജെസ്സി അലക്‌സ്, ഫിനാന്‍സ് കോഡിനേറ്റര്‍ റവ.സി. മോളി, പഴയ കൊരട്ടി പള്ളി വികാരി റവ.ഫാ. കുര്യാക്കോസ് വടക്കേടത്ത്, റവ.ഫാ. ജോര്‍ജ് തെരുവുംകുന്നേല്‍, റവ.ഫാ. തോമസ് പരിന്തിരിക്കല്‍, റവ.ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍, സമീപവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.