KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നിർത്തിയിട്ട തീർത്ഥാടക ബസിന് മുകളിൽ മരം വീണു.

കണമല : ഫോറസ്റ്റ് ഓഫിസിന് മുന്നിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ശബരിമല തീർത്ഥാടക ബസിന്റെ മുകളിൽ മരത്തിന്റെ വലിയ ശിഖരം ഒടിഞ്ഞു വീണ് അപകടം. ആർക്കും പരിക്കുകളില്ല.

തിങ്കളാഴ്ച എരുമേലി – പമ്പ ശബരിമല പാതയിൽ കണമല ഫോറസ്റ്റ് സ്റ്റേഷന് മുന്നിലാണ് സംഭവം. ശബരിമല ദർശനത്തിന് വന്ന അയ്യപ്പ ഭക്തർ വിശ്രമിക്കാനായി ബസ് നിർത്തി ഇറങ്ങിക്കഴിഞ്ഞാണ് മരത്തിന്റെ ശിഖരം ബസിന്റെ മുകളിൽ പതിച്ച് അപകടമുണ്ടായത്. ബസിന്റെ മുകളിൽ കേടുപാടുകളുണ്ടായി. ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും ഫയർ ഫോഴ്‌സും ചേർന്ന് മര ശിഖരം നീക്കി.

error: Content is protected !!