കാഞ്ഞിരപ്പള്ളി ഫൊറോന എസ്എംവൈഎമ്മിന്റെ നേതൃത്വത്തിൽ യുവജനസംഗമവും ലഹരി വിരുദ്ധ റാലിയും നടത്തി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഫൊറോന എസ്എംവൈഎമ്മിന്റെ ആഭിമുഖ്യത്തിൽ യുവജനസംഗമവും ലഹരി വിരുദ്ധ റാലിയും നടത്തി. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍ മൂല്യവത്തായ ചിന്തകൾ പ്രസരിപ്പിക്കുവാൻ ക്രൈസ്തവ യുവജനങ്ങൾക്ക് കടമയുണ്ടെന്ന ബോധ്യം പകര്‍ത്തുവാനും ആധുനിക സമൂഹത്തെ കാർന്നുതിന്നുന്ന ലഹരി എന്ന അപകടത്തിനെതിരേ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് യുവജനസംഗമവും ലഹരി വിരുദ്ധ റാലിയും നടത്തിയത്.

പഴയപള്ളിയിൽ നിന്ന് മഹാജൂബിലി ഹാളിലേക്ക് നടത്തിയ റാലിയിൽ 13 ഇടവകളിൽ നിന്നായി 600 ഓളം യുവജനങ്ങൾ പങ്കെടുത്തു. എസ്എംവൈഎം ഫൊറോന ഡയറക്ടർ ഫാ. ആൻഡ്രൂസ് പേഴുംകാട്ടിൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു.

തുടർന്ന് മഹാജൂബിലി ഹാളിൽ നടന്ന യുവജനസംഗമം ആർച്ച് പ്രിസ്റ്റും കത്തീഡ്രൽ വികാരിയുമായ ഫാ. വർഗീസ് പരിന്തിരിക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ജോജി തോമസ് പേഴത്തുവയലിൽ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി സിഐ ഷിന്‍റോ പി. കുര്യൻ ലഹരി വിരുദ്ധ സന്ദേശം നൽകി.
ഡയറക്ടർ ഫാ. ആൻഡ്രൂസ് പേഴുംകാട്ടിൽ, ക്രൈസ്റ്റ് അക്കാഡമി ട്രെയിനർ അമൽ ശങ്കർ സജി, റിന്‍റു മരിയ സ്കറിയ, ജെറിൻ ഈപ്പൻ മേലേൽ, ജോയൽ ഇല്ലിക്കമുറിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഡിജു കൈപ്പൻപ്ലാക്കൽ, അഞ്ജു മരിയ ജേക്കബ്, അലീന മേരി ജേക്കബ്, ആൽബിൻ മാത്യു, ലിജോ കുന്നപ്പള്ളിയിൽ, അലൻ എസ്. വെള്ളൂർ, അന്നു രാജേഷ് എന്നിവർ നേതൃത്വം നൽകി.

error: Content is protected !!