ക്രിസ്മസ്-പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി വാഴൂരിൽ നക്ഷത്ര ജലോത്സവം 

നക്ഷത്ര ജലോത്സവത്തിനായി വാഴൂർ പൊത്തംപ്ലാക്കലിൽ ചെക്കുഡാം ഒരുക്കിയപ്പോൾ

വാഴൂർ: ക്രിസ്മസ്-പുതവത്സര ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വാഴൂരിൽ 23 മുതൽ നക്ഷത്ര ജലോത്സവം ആരംഭിക്കും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന ജലോത്സവം ചീഫ് വിപ്പ് എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. 

29 വരെയാണ് ജലോത്സവം. വാഴൂർ പഞ്ചായത്തിലെ പൊത്തൻപ്ലാക്കൽ, മൂലയിൽ തടയണകളിലാണ് നക്ഷത്ര ജലോത്സവം നടത്തുന്നത്. കുട്ടവഞ്ചിയാത്ര, വള്ളം സവാരി, കയാക്കിങ്, ചെറുവള്ളങ്ങളുടെ മത്സര വള്ളംകളി എന്നിവയ്ക്ക് പുറമേ സാസ്‌കാരിക ഉത്സവവും നടത്തും, കരോക്കെ ഗാനമേള, കുച്ചിപ്പുഡി, നാടൻപാട്ട്, ഓടക്കുഴൽ കച്ചേരി, കരോൾഗാനമത്സരം തുടങ്ങിയവ ഉണ്ടാകും. ഇതിനുപുറമേ രുചിക്കൂട്ടുമായി ഭക്ഷ്യമേളയും ഒരുക്കും. 

കൊടുങ്ങൂർ-മണിമല റോഡിൽനിന്നും ശാസ്താംകാവ് ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് രണ്ടു തടയണകളും. 

മേഖല കേന്ദ്രീകരിച്ച് ഒരു വില്ലേജിൽ ഒരു ടൂറിസം പദ്ധതിയുടെ ഭാഗമായി നക്ഷത്ര ജലോത്സവത്തിന് സർക്കാർ അനുമതിയും ലഭിച്ചിട്ടുണ്ട്.

error: Content is protected !!