ക്രിസ്മസ് ടിക്കറ്റ് കൊള്ള ; ഡിസംബർ 23 ന് ബാഗ്ലൂർ കാഞ്ഞിരപ്പള്ളി ബസ് ടിക്കറ്റിന് 4,800 രൂപ.
കാഞ്ഞിരപ്പള്ളി : ക്രിസ്‌മസ്–-പുതുവത്സരം പ്രമാണിച്ച് കേരളത്തിലേക്ക് യാത്രചെയ്യുന്നവരെ പിഴിയാൻ മത്സരം. വിമാനങ്ങളിലും സ്വകാര്യബസുകളിലും യാത്രക്കാരുടെ കീശകീറുംവിധമാണ് നിരക്കുകൾ വർദ്ധിപ്പിച്ചിരിക്കുന്നത്. ബസ് വിമാന യാത്ര നിരക്കുകൾ തോന്നുംവിധമാണ് സ്വകാര്യ കമ്പനികൾ ഈടാക്കുന്നത്
ഡിസംബർ 23 ന് ബാംഗ്ലൂരിൽ നിന്നും കാഞ്ഞിരപ്പള്ളിയ്ക്കുള്ള ടിക്കറ്റ് കല്ലട ട്രാവൽസിൽ 4,800 രൂപ വരെ വർദ്ധിച്ചു . 23 ന് ബാംഗ്ലൂരിൽ നിന്നും കൊച്ചിയിലേക്കുള്ള ബസ് ടിക്കറ്റ് 7,000 രൂപവരെയെത്തി.
വ്യോമയാന കമ്പനികളും യാത്രക്കാരെ കൊള്ളയടിക്കുന്നു. ടിക്കറ്റ് നിരക്ക് ദിവസവും ഉയരുന്നു. ഡിസംബർ 23 ന് ബാഗ്ലൂർ കൊച്ചി ഫ്ലൈറ്റ് ടിക്കറ്റ് 18,000 രൂപയുടെ മുകളിലാണ് നിലവിൽ. 10,000 രൂപയിൽ താഴെയായിരുന്ന ഡൽഹി–-കൊച്ചി ടിക്കറ്റ് നിരക്ക് 26,500 വരെയായി. മുംബൈയിൽനിന്നുള്ളത് 8000ൽനിന്ന് 28,000 രൂപയുമായി.