പമ്പാവാലി / എയ്ഞ്ചൽവാലിക്കാരെ വനത്തിലാക്കാൻ അനുവദിക്കില്ല : ഉപവാസം അനുഷ്ഠിച്ച് കോൺഗ്രസ് .
കണമല : പമ്പാവാലി – എയ്ഞ്ചൽ വാലി മേഖല ഉപഗ്രഹ സർവ്വേയിലൂടെ വനഭൂമിയാക്കി മാറ്റിയ സംസ്ഥാന സർക്കാരിന്റെയും വനം വകുപ്പിന്റെയും നിലപാടിനെതിരെ ക്രിസ്മസ് ദിനത്തിൽ എയ്ഞ്ചൽവാലിയിൽ ഉപവാസസമരം നടത്തി കോൺഗ്രസ് നേതാക്കൾ.
നാട്ടുകാർ നടത്തുന്ന ചെറുത്തുനിൽപ്പിനെ കള്ളക്കേസ് എടുത്ത് നേരിടുന്ന പോലിസ് നിലപാട് ഉപേക്ഷിക്കണമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ആന്റോ ആന്റണി എം പി പറഞ്ഞു.
ജനവാസ മേഖലയായി പ്രദേശത്തെ രേഖപ്പെടുത്തി ഭൂപടത്തിലെ പിഴവ് തിരുത്തിയില്ലെങ്കിൽ കോൺഗ്രസ് നേതൃത്വത്തിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. മുണ്ടക്കയം ബ്ലോക്ക് പ്രസിഡന്റ് റോയ് കപ്പലുമാക്കലിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി എ സലിം ഉദ്ഘാടനം ചെയ്തു. നേതാക്കളായ തോമസ് കല്ലാടൻ, അഡ്വ. മുഹമ്മദ് ഇല്ല്യാസ്, പ്രകാശ് പുളിക്കൻ, നൗഷാദ് ഇല്ലിക്കൽ, സജി കൊട്ടാരം, മാഗി ജോസഫ്, സന്ധ്യ വിനോദ്, മാത്യു ജോസഫ്, സുബി സണ്ണി, പി ജെ സെബാസ്റ്റ്യൻ, പി ജെ ജെയിംസ്, ബോബൻ, ജെയിംസ് തുടങ്ങിയവർ സംസാരിച്ചു. അബു ഉബൈദ്, നാസർ പനച്ചി, ടി വി ജോസഫ്, ആശ ജോയ്, ബിനു മറ്റക്കര,സിബി അഴകത്ത്, ടി ജെ ജോൺസൺ , മാത്തുക്കുട്ടി ഓലിക്കൽ,തുടങ്ങിയവർ ഉപവാസം അനുഷ്ഠിച്ചു..