മണ്ഡലകാലം : കളക്ഷൻ നേട്ടവുമായി എരുമേലി കെ.എസ്.ആർ.ടി.സി. സെന്റർ 

എരുമേലി: മണ്ഡലകാലത്ത് എരുമേലി-പമ്പാ സർവീസ് നടത്തി, കെ.എസ്.ആർ.ടി.സി. എരുമേലി ഓപ്പറേറ്റിങ് സെന്റർ നേടിയത് 96,43,056 രൂപയുടെ കളക്ഷൻ. ട്രിപ്പുകളുടെ എണ്ണം 2542. മൊത്തം ഓടിയ കിലോമീറ്റർ 1,23,702. യാത്രചെയ്ത തീർഥാടകരുടെ എണ്ണം 1,10,917. കിലോമീറ്റർ പ്രതിവരുമാനം 77.95 രൂപ.പമ്പാ സർവീസിനായി എരുമേലി സെന്ററിന് അനുവദിച്ച 11 ബസുകളിൽനിന്നുള്ള കളക്ഷനണിത്. മണ്ഡലകാലത്ത് ഭക്തരുടെ തിരക്ക് അധികമായതിനാൽ അനുവദിച്ച ബസുകൾ മതിയാകാതെ വന്ന സാഹചര്യമായിരുന്നു. 

പല സമയത്തും ഷെഡ്യൂൾ സർവീസുകൾ ഉപയോഗിച്ച് ട്രിപ്പ് നടത്തേണ്ട സാഹചര്യമുണ്ടായി. കൂടുതൽ ബസുകൾ ആവശ്യപ്പെട്ടിട്ടും ലഭ്യമായില്ലെന്നാണ് ആക്ഷേപം. ബസിനായി ഭക്തർ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സാഹചര്യങ്ങളും മണ്ഡലകാലത്ത് അനുഭവപ്പെട്ടു. മണ്ഡലകാലത്തെ അപേക്ഷിച്ച് തിരക്ക് നിയന്ത്രണാതീതമാകുന്നത് മകരവിളക്കുകാലത്താണ്. ആവശ്യാനുസരണം ബസുകൾ ലഭ്യമായില്ലെങ്കിൽ ഭക്തരുടെ യാത്രയ്ക്ക് കാലതാമസം നേരിടും. മുമ്പ്‌ മണ്ഡലകാലത്ത് പത്തും മകരവിളക്കുത്സവത്തിന് 15 ബസുമാണ് പമ്പാ സർവീസിന് അനുവദിച്ചിരുന്നത്. ഇക്കുറി മണ്ഡലകാലത്ത് 11 ബസുകൾ ഉണ്ടായിട്ടുപോലും യാത്രാ ക്ലേശത്തിന് കാരണമായി.

error: Content is protected !!