KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കൂട്ടിക്കൽ പഞ്ചായത്ത് കുടുംബശ്രീ വാർഷികവും റാലിയും

കൂട്ടിക്കൽ : കൂട്ടിക്കൽ പഞ്ചായത്ത് കുടുംബശ്രീ വാർഷികവും റാലിയും കുട്ടിക്കലിൽ നടന്നു.
വിവിധ വാദ്യമേളങ്ങളുടേയും ടാബ്ളോകളുടേയും അകമ്പടിയോടെ നടന്ന റാലി ചപ്പാത്ത് കവലയിലുള്ള ബഡായി ഓഡിറ്റോറിയത്തിൽ നടന്നു. വാർഷിക സമ്മേളനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്‌ഘാടനം ചെയ്തു. കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി എസ് സജിമോൻ മുഖ്യപ്രഭാഷണം നടത്തി.

കുടുംബശ്രീ ചെയർപേഴ്സൺ ആഷ ബിജു അധ്യക്ഷയായി.ഷിജി സുനിൽ, ജെസി ജോസ്, രജനി സുധീർ, കെ എസ് മോഹനൻ, ജേക്കബ് ചാക്കോ, എം യു ഹരിഹരൻ, ബിജോയ് ജോസ്, സിൻ ധൂമുരളി ,കെ എൻ വിനോദ് ,ആൻസി അഗസ്റ്റിൻ, സൗമ്യ ഷെമീർ ,മായാജയേഷ്, ഉഷാ സോമരാജ്, ബിന്ദു രവീന്ദ്രൻ, ജോളി ജോസഫ്, സരസ്വതിയമമ, ജോമോൾ മനോജ്, ഷീലാ വാസു,, താരാ കുര്യൻ, ബിന്ദു ഷാജി, ഗീതാ സുനിൽ, സുലോചനാ സുകുമാരൻ, ജലജ ഷാജി എന്നിവർ സംസാരിച്ചു.

error: Content is protected !!