KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബ്ലോക്ക് പഞ്ചായത്തിന്റെ ക്രിസ്മസ്-പുതുവത്സസരാഘോഷങ്ങൾ അലോഹ 2കെ-22  വർണ്ണാഭമായി ആഘോഷിച്ചു


 
കാഞ്ഞിരപ്പളളി : ബ്ലോക്ക് പഞ്ചായത്തിന്റെ ക്രിസ്മസ്-പുതുവത്സസരാഘോഷങ്ങൾ അലോഹ 2കെ-22 എന്ന പേരിൽ വര്‍ണ്ണാഭമായി ആഘോഷിച്ചു.സാമൂഹിക ഐക്യവും, നല്ല ചിന്തകളും, പ്രവര്‍ത്തികളും നാട്ടിൽ പ്രചരിപ്പിക്കുവാൻ ജനപ്രതിനിധികളും, സർക്കാർ   ജീവനകാരും തയ്യാറാവാണമെന്ന് ഫാ.ബോബി അലകസ് മണ്ണംപ്ലാക്കൽ , ശ്രീ.സരസ്വതി തീര്‍ത്ഥപാദസ്വാമികൾ , ഷാമോൻ അൽ കൗസരി എന്നിവര്‍ അഭിപ്രായാപ്പെട്ടു. ബ്ലോക്ക് പഞ്ചായത്തിന്റെ ക്രിസ്മസ് – പുതുവല്‍സര ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ .

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിതാ രതീഷ് അദ്ധ്യക്ഷത  വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി മുഖ്യപ്രഭാഷണം നടത്തി.സ്ഥിരം സമിതി ചെയര്‍മാന്‍മാരായ റ്റി.എസ്.ക്യഷ്ണകുമാര്‍,അജ്ഞലി ജേക്കബ്,വിമല ജോസഫ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെപ്രദീപ്,സാജന്‍കുന്നത്ത്,കെ.എസ്.എമേഴ്സണ്‍,റ്റി.ജെ.മോഹനന്‍,ഷക്കീലാ നസീര്‍,രത്നമ്മ രവീന്ദ്രന്‍,മാഗി ജോസഫ്,ജയശ്രീ ഗോപിദാസ്,ജോഷി മംഗലം,ജൂബി അഷറഫ്, പഞ്ചായത്ത് പ്രസിഡന്‍റ്മാരായ ഡയസ് കോക്കാട്ട്,റോസമ്മ പുളിക്കല്‍,സിന്ധു മോഹന്‍,ജില്ലാ പഞ്ചായത്ത് അംഗം പി.ആര്‍.അനുപമ,ബിഡിഒ ഫെസല്‍.എസ്,ജോയിന്‍റ് ബിഡിഒ സിയാദ്.റ്റി.ഇ,ജീഇയോ സുബി.വി.എസ്  തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി.തുടര്‍ന്ന് വിവിധ പഞ്ചായത്തുകള്‍ കരോള്‍ ഗാന മത്സസരവും,ക്രിസ്മസ് പാപ്പാ മത്സസരവും നടന്നു.വജ്രജൂബിലി കാലാകാരന്‍മാരുടെ ഗാനവിരിന്നും നടന്നു.കൂടാതെ ബ്ലോക്ക് മെമ്പര്‍മാരുടെയും.,ജീവനക്കാരുടെയും ഗാനമേളയും അരങ്ങേറി.

error: Content is protected !!