കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അടച്ച കോളജുകള്‍ തുറന്നു; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ വിദ്യാർത്ഥികളും അധ്യാപകരും .

.

കൊവിഡ് പ്രതിസന്ധിക്കിടെ അടച്ച സംസ്ഥാനത്തെ കോളജുകള്‍ തുറന്നു. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയാണ് ക്ലാസുകള്‍ ആരംഭിച്ചത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിൽ രണ്ട് ഷിഫ്റ്റുകളിലായി മോഡൽ പരീക്ഷ നടത്തുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ടാണ് വിദ്യാർത്ഥികളെ കോളേജിൽ പ്രവേശിപ്പിക്കുന്നതെന്ന് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ആൻസി ജോസഫ് പറഞ്ഞു .

രാവിലെ എട്ടര മുതല്‍ വൈകിട്ട് വൈകിട്ട് അഞ്ചര വരെയാണ് കോളജുകളുടെ പ്രവര്‍ത്തന സമയം. 50 ശതമാനം വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി രണ്ട് ഷിഫ്റ്റുകളായാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഒരു വിദ്യാര്‍ത്ഥിക്ക് പരമാവധി അഞ്ച് മണിക്കൂറാണ് ക്ലാസുകള്‍.

നാളുകള്‍ക്ക് ശേഷം തമ്മില്‍ കാണാന്‍ കഴിഞ്ഞതിന്റേയും, കലാലയങ്ങളില്‍ എത്താന്‍ കഴിഞ്ഞതിന്റേയും സന്തോഷം വിദ്യാര്‍ത്ഥികളും മറച്ച് വച്ചില്ല. ശനിയാഴ്ചയും കോളജുകള്‍ക്ക് പ്രവര്‍ത്തി ദിവസമായിരിക്കും.

error: Content is protected !!