സെറ്റിൽമെന്റ് പ്രദേശങ്ങളിൽ പട്ടയം നൽകാൻ തീരുമാനം ; കോരുത്തോട്, എരുമേലി പ്രദേശവാസികൾക്ക് ‌ പ്രയോജനം ലഭിക്കും.

എരുമേലി: സെറ്റിൽമെന്റ് പ്രദേശം എന്നതിന്റെ പേരിൽ പതിറ്റാണ്ടുകളായി കൈവശഭൂമിക്ക് പട്ടയമില്ലാതെ വലഞ്ഞ കുടുംബങ്ങൾക്ക് ഇനി ആശ്വസിക്കാം.

വനത്തിന്റെ ജണ്ടകെട്ടിയ അതിർത്തികൾ പരിശോധിച്ചും ജനവാസമേഖലയെന്ന് ഉറപ്പാക്കിയും പട്ടയം നൽകാനുള്ള സർക്കാർ തീരുമാനത്തിന്റെ ആഹ്ലാദത്തിലാണ് ആയിരക്കണക്കിന് ഗുണഭോക്താക്കൾ.

സർക്കാർ ഉത്തരവിന്റെ പശ്ചാത്തലത്തിൽ പ്രാഥമിക നടപടികൾ ആരംഭിച്ചതായി കാഞ്ഞിരപ്പള്ളി തഹസീൽദാർ ഫ്രാൻസിസ് ഡി. സാവിയോ പറഞ്ഞു.

കാഞ്ഞിരപ്പള്ളി താലൂക്കിന്റെ പരിധിയിൽ കോരുത്തോട്, എരുമേലി തെക്ക്, വടക്ക് വില്ലേജുകളിലെ ഹിൽമെൻ സെറ്റിൽമെന്റ് പ്രദേശങ്ങളി പതിറ്റാണ്ടുകളായുള്ള കൈവശഭൂമിക്കാണ് പട്ടയം നൽകുന്നത്.

എയ്ഞ്ചൽവാലി, ആലപ്ര തുടങ്ങി തർക്കപ്രദേശങ്ങൾ ഇതിൽ ഉൾപ്പെടില്ലെന്നാണ് സൂചന. എരുമേലി, മുണ്ടക്കയം, കോരുത്തോട് പഞ്ചായത്തുകളിലായി 5000-ഓളം ആളുകളാണ് പട്ടയമില്ലാതെ കൈവശക്കാരായി ഹിൽമെൻ സെറ്റിൽമെന്റ് പ്രദേശത്തുള്ളത്. പ്രാഥമിക നടപടികളുടെ ഭാഗമായി സ്ഥല പരിശോധനയ്ക്ക് കോട്ടയം ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പ്രദേശങ്ങളിലെത്തി. റിപ്പോർട്ട് കളക്ടർക്ക് നല്കി.

കളക്ടറുടെ നിർദേശമനുസരിച്ചാവും തുടർ നടപടികൾ.

സ്ഥലം സംബന്ധിച്ചുള്ള സർവെ, സ്‌പെഷ്യൽ ഓഫീസ് തുടങ്ങുന്നത് സംബന്ധിച്ചുള്ള നടപടികൾ വരുംദിവസങ്ങളിലെ തീരുമാനമാകൂ.

error: Content is protected !!