സിനിമ പ്രേമികളുടെയും ആനപ്രേമികളുടെയും ഇഷ്ടതാരം നടക്കൽ ഉണ്ണികൃഷ്ണൻ ചരിഞ്ഞു
മുണ്ടക്കയം: അജഗജാന്തരം സിനിമയിലെ നെയ്‌ശേരി പാർത്ഥൻ എന്ന കഥാപാത്രമായി തകർപ്പൻ അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന കൂട്ടിക്കൽ നടക്കൽ ഉണ്ണികൃഷ്ണൻ എന്ന ആന ചരിഞ്ഞു. 43 വയസ്സായിരുന്നു. മുണ്ടക്കയം വേലനിലം നടയ്ക്കൽ കുടുംബത്തിലെ പി.ജെ. വർക്കിയുടെ ഉടമസ്ഥതയിലുള്ള ആനയാണ് ഉണ്ണികൃഷ്ണൻ.
തൃശ്ശൂർ പൂരത്തിന് പാറമേക്കാവിന്റെ 15 ആനകളിൽ പ്രധാനപ്പെട്ടയാനയായിരുന്നു ഉണ്ണികൃഷ്ണൻ. ഒടിയൻ, പഞ്ചവർണത്തത്ത, തിരുവമ്പാടി തമ്പാൻ തുടങ്ങിയ മലയാളം സിനിമകളിൽ തിളങ്ങിയ ഉണ്ണികൃഷ്ണൻ, സംവിധായകൻ പ്രഭു സോളമന്റെ തമിഴ്ചിത്രമായ “കുംകി രണ്ടാം ഭാഗത്തിൽ അഭിനയിച്ചു. ഹാഥി മേരാ സാഥി എന്ന ഹിന്ദി സിനിമയിൽ മുഖ്യകഥാപാത്രമായി തിളങ്ങിയതും കൂട്ടിക്കൽ നടക്കൽ ഉണ്ണികൃഷ്ണൻ തന്നെ.
ആരെയും ഇതുവരെ വിരട്ടി ഒടിക്കാൻ പോലും ശ്രമിക്കാത്ത ശാന്തതയാണ് ഉണ്ണിക്കൃഷ്ണനെ മറ്റ് ആനകളിൽ നിന്നു വ്യത്യസ്ത നാക്കിയതെന്ന് ഉടമ വർക്കിച്ചൻ പറയുന്നു.
തിങ്കളാഴഴ്ച ഉച്ചകഴിഞ്ഞ് 3.30- ഓടെ ആന കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെചരിഞ്ഞു. ആന ചരിഞ്ഞതോടെ ദുഃഖം താങ്ങാനാവാതെ പാപ്പാന്മാരായ ലാൽ വർഗീസ്, അരവിന്ദ് എന്നിവർ ജഡത്തിൽ വീണ് പൊട്ടിക്കരയുന്ന കാഴ്ച കണ്ടുനിന്നവർക്കും വേദനയായി. തിങ്കളാഴ്ച രാവിലെ വനംവകുപ്പിന്റെ വെറ്ററിനറി സർജൻ സ്ഥലത്തെത്തി പോസ്റ്റ്മോർട്ടം നടത്തും. ഇതിനുശേഷമേ മരണം സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാകൂ.
കൂട്ടിക്കൽ സ്വദേശിയായ വർക്കിച്ചൻ കർണാടകത്തിൽനിന്നും 30 വർഷം മുൻപ് വാങ്ങിയതാണ് ആനയെ. സ്നേഹിച്ചും ഒാമനിച്ചും വളർത്തിയ ഉണ്ണികൃഷ്ണന്റെ ആകസ്മിക വേർപാട് ഉടമകളായ വർക്കിച്ചനെയും, മകൻ ജിൻസിനെയും സങ്കടത്തിലാഴ്ത്തി. തൃശ്ശൂർ പൂരത്തിന് പാറമേക്കാവിന്റെ 15 ആനകളിൽ പ്രധാനപ്പെട്ടയാനയായിരുന്നു ഉണ്ണികൃഷ്ണൻ. സംസ്ഥാനത്തെ പ്രധാനക്ഷേത്രങ്ങളിൽ ഉത്സവത്തിന് തിടമ്പേറ്റിരുന്നതും ഉണ്ണികൃഷ്ണൻ ആയിരുന്നു. പഞ്ചവർണ്ണ തത്ത, ശിവകാർത്തികേയൻ നായകനായ തമിഴ് സിനിമ ഡോൺ എന്നീ സിനിമകളിലും അഭിനയിച്ച് ശ്രദ്ധേയനായിരുന്നു. പ്രഭു സോളമൻ സംവിധാനംചെയ്ത തമിഴ് സിനിമ കുങ്കി രണ്ട് പുറത്തുവരുന്നതിന് മുൻപായിരുന്നു ആകസ്മിക വേർപാട്. ചൊവാഴ്ച ഉടമയുടെ കൂട്ടിക്കലിലെ വീട്ടുവളപ്പിൽ ഉണ്ണികൃഷ്ണന്റെ ജഡം സംസ്കരിക്കും.