KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബഫർസോൺ വിഷയത്തിൽ രാഷ്ട്രീയം കലർത്തുന്നത് നാടിന് ആപത്ത്; അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

പമ്പാവാലിയിലും എയ്ഞ്ചൽവാലിയിലും ബഫർസോൺ / വനഭൂമി ഭീഷണി ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ അതിൽ നിന്നും രക്ഷ നേടുവാൻ എല്ലാവരും ഒറ്റകെട്ടായി പ്രവർത്തിക്കേണ്ട അടിയന്തിര ഘട്ടത്തിൽ, ചിലർ മനഃപൂർവം രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാൻ ശ്രമിക്കുന്നത് നാടിന് ആപത്താണെന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.

കേരളാ കോൺഗ്രസ് എം പ്രവർത്തകരെ കണ്ട് ബഫർ സോൺ വിഷയത്തിൽ പാർട്ടിയുടെ നിലപാട് വിശദീകരിക്കുവാനും, പ്രദേശവാസികളെ നേരിട്ട് കണ്ട് ബഫർ സോൺ / വനഭൂമി വിഷയത്തിലെ ആശങ്കകൾ പരിഹരിക്കുവാനും, പരാതികൾ സ്വീകരിക്കുവാനും കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപിയും, അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും എയ്ഞ്ചൽവാലിയിൽ എത്തിയപ്പോൾ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. എംഎൽഎയുടെ പ്രസംഗത്തിന്റെ വീഡിയോ ഇവിടെ കാണുക ..

error: Content is protected !!