KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നോറയുടെ മധുരംവയ്പ്പിന് ഇരട്ടിമധുരം.. .

മുൻ പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി എബ്രഹാം മഠത്തിനകത്തിന്റെയും ജൂലിയറ്റിന്റെയും മകൾ നോറയും, അങ്കമാലി കൈതാരൻ വീട്ടിൽ കെ. വി. ജോർജിന്റെയും സ്മിതയുടെയും മകനായ ഗ്ലെനും തമ്മിലുള്ള വിവാഹ നിശ്ച്ചയത്തിന്റെ അടുത്ത ദിവസം വൈകിട്ട് നോറയുടെ വീട്ടിൽ നടന്ന മധുരംവയ്പ്പ് ചടങ്ങ് അവിസ്മരണീയ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത് .

പരമ്പരാഗത കത്തോലിക്കാ കുടുബങ്ങളിൽ വധുവിന്റെ വീട്ടിൽ വിവാഹ നിശ്ച്ചയത്തിന് ശേഷം ആഘോഷമായി നടത്തിവരുന്ന ചടങ്ങാണ് മധുരംവയ്പ്പ് ചടങ്ങ്. വധുവിന്റെയും വീട്ടുകാരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുകൂടി സന്തോഷം പങ്കുവച്ച് വധുവിന് മധുരം നൽകി ആശംസകളും അനുഗ്രഹങ്ങളും നേരുന്ന ചടങ്ങാണ് അത്.

നോറയുടെ വീട്ടിൽ നടന്ന മധുരംവയ്പ്പ് ചടങ്ങിലേക്ക് അപ്രതീക്ഷിതമായി വരൻ ഗ്ലെനും സംഘവും ആരവത്തോടെ എത്തിയതോടെ ആഹ്ലാദം അണപൊട്ടിയൊഴുകി . സുഹൃത്തുക്കൾക്കൊപ്പം നോറയും ഗ്ലെനും എല്ലാം മറന്ന് നൃത്തമാടിയപ്പോൾ മഠത്തിനകം വീട് അവിസ്മരണീയ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

error: Content is protected !!