ഏയ്ഞ്ചൽ വാലി, പമ്പാവാലി വനമേഖല പ്രശ്നം : എംഎൽഎയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി
എരുമേലി ഗ്രാമപഞ്ചായത്തിലെ 11, 12 വാർഡുകളായ ഏയ്ഞ്ചൽ വാലി, പമ്പാവാലി വാർഡുകൾ, വനമേഖലയായി ചിത്രീകരിക്കപ്പെട്ടതിനെ തുടർന്ന് ജനങ്ങൾക്കുണ്ടായ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും, ഈ പ്രദേശം പതിറ്റാണ്ടുകളായി റവന്യൂ ഭൂമിയും, ജനവാസ മേഖലയുമാണ് എന്ന വസ്തുത അംഗീകരിച്ച് പിശകുകൾ പരിഹരിച്ച് വ്യക്തത വരുത്തണമെന്നും, ബഫർ സോൺ വിഷയത്തിൽ ജനവാസ മേഖലകളെ ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും അഭ്യർത്ഥിച്ച് പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യമന്ത്രി പിണറായി വിജയനെയും, വനവകുപ്പ് മന്ത്രി .എ. കെ. ശശീന്ദ്രനെയും സന്ദർശിച്ച് നിവേദനം നൽകുകയും ചർച്ച നടത്തുകയും ചെയ്തു.
പമ്പാവാലി, എയ്ഞ്ചൽവാലി മേഖലകൾ വന മേഖലയായി ചിത്രീകരിക്കപ്പെട്ട സാങ്കേതിക പിഴവ് പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയും, വനം വകുപ്പ് മന്ത്രിയും ഉറപ്പുനൽകിയാതായി എംഎൽഎ അറിയിച്ചു. ഏയ്ഞ്ചൽ വാലി, പമ്പാവാലി വാർഡ് മെമ്പർമാരും, എരുമേലി പഞ്ചയാത്ത് പ്രസിഡന്റും ഒപ്പമുണ്ടായിരുന്നു .