KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്‍റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി.

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സെന്‍റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള സുവര്‍ണ ജൂബിലി വിളംബര ജാഥ നടത്തി. കാഞ്ഞിരപ്പള്ളി കുരിശുങ്കല്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച വിളംബര ജാഥ ഡിവൈഎസ്പി. എന്‍. ബാബുകുട്ടന്‍ ഫ്ലാഗ് ഓഫ് ചെയ്തു.

കാലത്തിന്‍റെ മാറ്റങ്ങള്‍ക്കനുസരിച്ച് മൂല്യങ്ങള്‍ ചോര്‍ന്നുപോകാതെ ആധുനികതയിലേക്ക് വിരല്‍ ചൂണ്ടുന്ന ഈ വിദ്യാലയത്തിന്‍റെ അനന്തസാധ്യതകളെ അദ്ദേഹം ചൂണ്ടിക്കാട്ടി. സ്‌കൂള്‍ മാനേജര്‍ ഡോ. സിസ്റ്റര്‍ ജാന്‍സി മരിയ മഞ്ഞനാനിക്കല്‍ എസ്എബിഎസ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിറ്റില്‍ റോസ് എസ്എബിഎസ്, പിടിഎ പ്രസിഡന്‍റ് ആന്‍റണി മാർട്ടിൻ എന്നിവർ പ്രസംഗിച്ചു.

വിദ്യാഭ്യാസ കൗണ്‍സിലര്‍ സിസ്റ്റര്‍ റ്റിന്‍സി കലയത്തിനാംകുഴിയില്‍ എസ്എബിഎസ്, സ്റ്റാഫ് സെക്രട്ടറി റോബിന്‍ ജോര്‍ജ്, പ്രോഗ്രാം കണ്‍വീനര്‍ ജി. അജിത്ത്കുമാര്‍, അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.
ജൂബിലി വിളംബര ജാഥയോടൊപ്പം വിദ്യാർഥികള്‍ വിവിധ സ്ഥലങ്ങളില്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

error: Content is protected !!