അതിനൂതന പദ്ധതികളുമായി – കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ

കാഞ്ഞിരപ്പളളി:- കാർഷിക മേഖലയായ കാഞ്ഞിരപ്പളളിയില്‍ റബ്ബർ പാലില്‍ നിന്നും റബ്ബര്‍ ബാൻഡ് , ഫിംഗർ ക്യാപ്പ്, ഇൻഡസ്ട്രിയൽ ഗ്ലൌസ് തുടങ്ങിയവയുടെ നിർമ്മാണം, പൈനാപ്പിൾ , ചക്ക, കപ്പ എന്നിവയിൽ നിന്നുളള മൂല്യവർദ്ധിത ഉല്പ്ന്നങ്ങള്‍, സംസ്കരിച്ച് തേനിൽ നിന്നും കാഞ്ഞിരപ്പളളി ഹണി പ്രോഡക്ട്സ് എന്ന പേരില്‍ തേൻ ഉല്പ്പസങ്ങള്‍, എ.ടി.എം. മാതൃകയിൽ സീഡ് വെൻഡിങ് മെഷീനുകൾ‌, മിൽക്ക് ബൂത്തുകള്‍, റെഡി ടു ഈറ്റ് ആന്റ് കുക്ക് ഫിഷ് സെന്ററുകൾ , മൊബൈൽ റെസ്റ്റാറന്റുകൾ , ബ്ലോക്ക് ദുരന്ത നിവാരണ ടീം, വനിതാ ഫിറ്റ്നസ്സ് സെന്റർ തുടങ്ങിയ നൂതന പദ്ധതികള്‍ മുന്നോട്ടു വെച്ച് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ വികസന സെമിനാര്‍ നടന്നു.

8 കോടി എൺപത്താറു ലക്ഷം രൂപയുടെ വാർഷിക പദ്ധതി (2023-24) കളാണ് അവതരിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം പി.ആർ. അനുപമ വികസന സെമിനാർ ഉദ്ഘാടനവും, വാർഷിക പദ്ധതി രേഖയയുടെ പ്രകാശനവും നിർവഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി മുഖ്യ പ്രഭാഷണം നടത്തി.

വികസന കാര്യ സ്റ്റാന്റിം്ഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഞ്ജലി ജേക്കബ് പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി ചെയര്മാണന്‍‍ റ്റി.എസ്. കൃഷ്ണകുമാര്‍,. ആസൂത്രണസമിതി ഉപാദ്ധ്യക്ഷന്‍ പി.കെ. അബ്ദുള്‍ കരീം, പഞ്ചായത്ത് പ്രസിഡന്റുാമാരായ രേഖാ ദാസ്, ഡയസ് കോക്കാട്ട്, ജെയിംസ് പി സൈമണ്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുാമാരായ റോസമ്മ പുളിക്കല്‍, സിന്ധു മോഹന്‍, കെ.എസ്. മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. എമേഴ്സണ്‍, ഷക്കീലാ നസീര്‍, രത്നമ്മ രവീന്ദ്രന്‍, പി.കെ. പ്രദീപ്, ജൂബി അഷ്റഫ്, മാഗി ജോസഫ്, ജയശ്രീ ഗോപിദാസ്, ജോഷി മംഗലം, റ്റി.ജെ. മോഹനന്‍, ബി.ഡി.ഒ. ഫൈസല്‍ എസ്., ജോയിന്റ്ര ബി.ഡി.ഒ. സിയാദ് റ്റി.ഇ., ജി.ഇ.ഒ., സുബി വി.എസ്. തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ സംസ്ഥാനത്തെ ക്ഷീരകര്ഷപകയായി തിരഞ്ഞെടുക്കപ്പെട്ട റിനി നിഷാദ്, ബ്ലോക്ക് പഞ്ചായത്തില്‍ ഈ വര്ഷംപ ആദ്യമായി 200 തൊഴില്‍ ദിനങ്ങള്‍ പൂര്ത്തി യാക്കിയ തങ്കന്‍ കൊച്ചിക്ക, വല്സമ്മ ചേന്നംപാറ ദമ്പതികളേയും പുരസ്കാരം നല്കി‍ ആദരിച്ചു. തുടര്ന്ന് വിവിധ വര്ക്കിംസഗ് ഗ്രൂപ്പുകള്‍ കരട് പദ്ധതിയിന്മേല്‍ ചര്ച്ചടകള്‍ നടത്തി. വിവിധ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, നിര്വ്വ്ഹണ ഉദ്യോഗസ്ഥര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, വര്ക്കിം ഗ് ഗ്രൂപ്പ് അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!