KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുണ്ടക്കയം വില്ലേജ് ഓഫീസ് ഉദ്ഘാടനം ഒൻപതിന്

മുണ്ടക്കയം:എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നനുവദിച്ച തുക ഉപയോഗിച്ചു നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മുണ്ടക്കയം വില്ലേജ് ആഫീസിന്റെ ഉദ്ഘാടനം  തിങ്കളാഴ്ച  ഉച്ചകഴിഞ്ഞ് നാലിന്  റവന്യു വകുപ്പു മന്ത്രി  കെ.രാജന്‍ നിര്‍വ്വഹിക്കുമെന്ന് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എം.എല്‍.എ.യുടെ അധ്യക്ഷതയില്‍  ചേരുന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ പി.കെ.ജയശ്രി സ്വാഗതം ആശംസിക്കും. ആന്റോ ആന്റണി എം.പി. ജോസ് കെ.മാണി എം.പി.എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും,.. എ.ഡി.എം.  ജിനു പുന്നൂസ്, സബ്കലക്ടര്‍ സഫ്‌ന നസുറുദ്ദീന്‍, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ഗ്രാമ പഞ്ചായത്ത് പ്രസിസഡന്റ് രേഖാ ദാസ്,ത്രിതല പഞ്ചായത്തംഗങ്ങളായ ശുഭേഷ് സുധാകരന്‍, ദിലീഷ് ദിവാകരന്‍, ജോഷി മംഗലത്തില്‍,സി.വി.അനില്‍കുമാര്‍, കെ,.രാജേഷ്, ടി.പ്രസാദ്, നൗഷാദ് ഇല്ലിക്കല്‍, ചാര്‍ളി കോശി, അസീസ് ബഡായില്‍, എന്നിവര്‍ പങ്കെടുക്കും.വാര്‍ത്താ സമ്മേളനത്തില്‍കാഞ്ഞിരപ്പള്ളി തഹസീൽദാർ കെ എം  ജോസുകുട്ടി,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ്,  വൈസ്പ്രസിഡന്റ് ദിലീഷ് ദിവാകരന്‍, സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍മാന്‍ സി.വി. അനില്‍കുമാര്‍ വില്ലേജ് ആഫീസര്‍.പി.എന്‍.ഷരീഫ എന്നിവരും പങ്കെടുത്തു.

error: Content is protected !!