KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വാനും ലോറിയും കൂട്ടയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ, വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ, പിണ്ണാക്കനാട് ടൗണിന് സമീപം വാൻ ലോറിയിലിടിച്ച് രണ്ട് കുട്ടികളടക്കം അഞ്ച് പേർക്ക് പരുക്കേറ്റു.

കാഞ്ഞിരപ്പള്ളി ആനിത്തോട്ടം പൂവത്തുങ്കൽ ഹബീബ താഹ (43), ഹബീബയുടെ മക്കളായ ജമീല ഹിബിയാത്ത് (24), മുഹ്സിൻ താഹ (22), ജമീലയുടെ മക്കളായ സമീഹ (4), സമീൽ (2) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിണ്ണാക്കനാട് ടൗണി ന് സമീപം സൂര്യാ ഗ്യാസ് വളവിൽ ഇന്നലെ രാവിലെ 11നാണ് അപകടമുണ്ടായത്. ഗ്യാസ് കയറ്റി വന്ന മിനി ലോറിയിലാണ് വാൻ ഇടിച്ചത്. അപകടത്തിൽ വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു. തിടനാട് പോലീസും കാഞ്ഞിരപ്പള്ളിയിൽ നിന്നു ള്ള അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി നടപടി കൾ സ്വീകരിച്ചു.

error: Content is protected !!