KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നാല് മിനിമാസ് ലൈറ്റുകളുടെ  ഉദ്ഘാടനം.

 പാറത്തോട് : കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ചോറ്റി ഡിവിഷൻ അംഗം അഡ്വ: സാജൻ കുന്നത്തിന്റെ നിർദ്ദേശാനുസരണം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും പാറത്തോട് ഗ്രാമപഞ്ചായത്തിന്റെയും 770000/- രൂപ പദ്ധതിവിഹിതം ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച നാല് മിനി മാസ് ലൈറ്റുകളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് ചിറ്റടി ജംഗ്ഷൻ,5.15 ന് ചോറ്റി ജംഗ്ഷൻ,ആറിന് പള്ളിപടി ഗ്രേസി മെമ്മോറിയൽ സ്കൂൾ ജംഗ്ഷൻ,6.30 ന് പഴുമല ജംഗ്ഷൻ എന്നിവിടങ്ങളിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് നിർവഹിക്കും

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡയസ് മാത്യു കോക്കാട്ട് അധ്യക്ഷത വഹിക്കും. പാറത്തോട് പഞ്ചായത്ത് മെമ്പർമാരായ ജോണിക്കുട്ടി എബ്രഹാം മഠത്തിനകം,വിജയമ്മ വിജയലാൽ,  ഷേർലി വർഗീസ്, സുജീലൻ കെ.പി,  സോഫി ജോസഫ്,കെ. കെ ശശികുമാർ കുറുമാക്കൽ തുടങ്ങിയവർ പ്രസംഗിക്കും.

error: Content is protected !!