എയ്ഞ്ചൽവാലിയിൽ വളർത്തുനായയെ വന്യജീവി കൊന്നു ; പുലിയെന്ന് അഭ്യൂഹം..
എരുമേലി: എയ്ഞ്ചൽവാലി വനാതിർത്തിയിലെ ജനവാസ മേഖലയിൽ പുലിയിറങ്ങിയതായി അഭ്യൂഹം. സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തുനിന്നും വളർത്തുനായയെ കൊന്നുതിന്നത് പുലിയാണെന്ന് വീട്ടുകാർ പറയുന്നു.
വെള്ളിയാഴ്ച രാവിലെയാണ് എയ്ഞ്ചൽവാലി ചെറ്റയിൽ വീട്ടിൽ സി.സി. മാത്യുവിന്റെ വളർത്തുനായുടെ ശരീരഭാഗം മുറ്റത്ത് കണ്ടത്. പുലർച്ച നായ്കൾ കുരക്കുന്ന ശബ്ദം കേട്ട് ജനാലയിലൂടെ നോക്കുമ്പോൾ പുലിയുടെ രൂപത്തിലുള്ള മൃഗത്തെ കണ്ടതായി വീട്ടുകാർ പറയുന്നു. എന്നാൽ, രാവിലെ കൂട്ടിൽ കെട്ടിയിട്ട നായെ കൊന്ന് തിന്നതായാണ് കണ്ടത്.
വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ത്തെത്തിയിരുന്നു. എന്നാൽ, പുലിയുടേതായ കാൽപാടു കൾ കാണാൻ കഴിഞ്ഞിട്ടില്ലെന്ന് വനപാലകർ പറഞ്ഞു. പുലിസാന്നിധ്യം പരിശോധിക്കാൻ ഇവിടെ കാമറ സ്ഥാപിക്കും.