ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന്റെ വാർഷികാഘോഷങ്ങൾ 12 മുതൽ
കാഞ്ഞിരപ്പള്ളി: ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന്റെ മുപ്പത്തി ഏഴാമത് വാർഷികാഘോഷ പരിപാടികൾ പന്ത്രണ്ടാം തീയതി വ്യാഴാഴ്ച മുതൽ മൂന്നു ദിവസങ്ങളിലായി നടക്കും.
വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന പ്രീപ്രൈമറി വിഭാഗത്തിന്റെ വാർഷികാഘോഷ പരിപാടികൾ മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ. സുദീപ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ കൾച്ചറൽ പ്രോഗ്രാം നടക്കും.
ശനിയാഴ്ച രാവിലെ 10:30 ന്, പി.റ്റി.എ. പ്രസിഡന്റ് ജോസ് ആന്റണിയുടെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരി ഐ.പി.എസ്. ഉദ്ഘാടനം ചെയ്യും.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന വാർഷികാഘോഷ പരിപാടികളിൽ മാനേജർ റവ. ഡോ. ജോൺ പനച്ചിക്കൽ, പ്രിൻസിപ്പാൾ ഫാ. ആന്റണി തോക്കനാട്ട്, വൈസ് പ്രിൻസിപ്പാൾ ഫാ. ജോസ് പുഴക്കര, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ഡയസ് മാത്യു കോക്കാട്ട്, കിൻഫ ഫിലിം ആന്റ് വീഡിയോ പാർക്ക് ചെയർമാൻ ജോർജ്ജുകുട്ടി ആഗസ്തി, അധ്യാപകരായ സിസ്റ്റർ ലിൻസ, ആൻസി തോമസ്, സുനിത മാത്യു എന്നിവർ പ്രസംഗിക്കും.
പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികച്ച വിജയം നേടിയവർക്കുള്ള സമ്മാനങ്ങൾ യോഗത്തിൽ വിതരണം ചെയ്യും.