KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, ചോറ്റി ഡിവിഷനിൽ നാല് മിനിമാസ് ലൈറ്റുകൾ നാടിന് സമർപ്പിച്ചു.

പാറത്തോട് : കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ചോറ്റി ഡിവിഷൻ അംഗം അഡ്വ: സാജൻ കുന്നത്തിന്റെ നിർദ്ദേശാനുസരണം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 7 ലക്ഷം രൂപയും പാറത്തോട് ഗ്രാമപഞ്ചായത്തിന്റെ 70000 രൂപയും ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച നാല് മിനി മാസ് ലൈറ്റുകളുടെ ഉദ്‌ഘാടനം ചിറ്റടി ജംഗ്ഷൻ, ചോറ്റി നിർമ്മലരാം ജംഗ്ഷൻ, പാറത്തോട് ഗ്രേസി മെമ്മോറിയൽ സ്കൂൽ ജംഗ്ഷൻ, പഴുമല ജംഗ്ഷൻ എന്നിവിടങ്ങളിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിത രതീഷ് നിർവഹിച്ചു.

പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡയസ് മാത്യു കോക്കാട്ട് അധ്യക്ഷത വഹിച്ചു. പാറത്തോട് പഞ്ചായത്ത് മെമ്പർമാരായ ജോണിക്കുട്ടി എബ്രഹാം മഠത്തിനകം, വിജയമ്മ വിജയലാൽ, ഷേർലി വർഗീസ്, സുജീലൻ കെ.പി, സോഫി ജോസഫ്,കെ. കെ ശശികുമാർ, ടി.രാജൻ , തുടങ്ങിയവർ പങ്കെടുത്തു .

error: Content is protected !!