കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയിൽ തിരുനാളിന് കൊടിയേറി

കൂവപ്പള്ളി: സെന്റ് ജോസഫ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും, വിശുദ്ധ സെബാസ്ത്യാനോസിന്‍റെയും സംയുക്ത തിരുനാളിന് തുടക്കമായി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് കൂവപ്പള്ളി ഇടവക അസിസ്റ്റന്റ് വികാരി ഫാ എബി വാണിയപുരക്കൽ കൊടിയേറ്റ് നിർവഹിച്ചു.

തുടർന് നൊവേനയും വിശുദ്ധ കുർബാനയും നടന്നു. .

11, 12 തീയതികളിൽ രാവിലെ 5.45ന് വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് നൊവേന, 5.30ന് വിശുദ്ധ കുർബാന.

13ന് രാവിലെ 5.45നും വൈകുന്നേരം 4.30നും വിശുദ്ധ കുർബാന, വൈകുന്നേരം 6.30ന് വിവാഹ ജൂബിലി ആഘോഷിക്കുന്നവരെ ആദരിക്കൽ. 14ന് രാവിലെ 5.45ന് വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് നൊവേന, 5.30ന് വിശുദ്ധ കുർബാന. 6.30ന് സ്നേഹവിരുന്ന്. 15ന് രാവിലെ 5.45നും 7.30നും വിശുദ്ധ കുർബാന, 10ന് കുളപ്പുറം, പനച്ചേപള്ളി വാർഡുകളിൽ നിന്നുള്ള കഴുന്ന് പ്രദക്ഷിണം പള്ളിയിലെത്തും, 10.30ന് വിശുദ്ധ കുർബാന – ഫാ. സെബാസ്റ്റ്യൻ കിളിരൂപറമ്പിൽ, വൈകുന്നേരം 4.30ന് നെടുമല, തുരുത്തിപ്പടവ്, തെങ്ങനാപടവ് കൂവപ്പള്ളി ഒന്ന്, രണ്ട് വാർഡുകളിൽ നിന്നുള്ള കഴുന്ന് പ്രദക്ഷിണം പള്ളിയിലെത്തും, അഞ്ചിന് വിശുദ്ധ കുർബാന – ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ, 6.30ന് ടൗൺചുറ്റി പ്രദക്ഷിണം, പ്രസംഗം – ഫാ. ജിക്കു നരിപ്പാറയിൽ, രാത്രി 8.30ന് നാടകം.

error: Content is protected !!