ബഫർസോണിനെതിരെ തുലാപ്പള്ളിയിൽ പ്രതിക്ഷേധമിരമ്പി.
കണമല : തുലാപ്പള്ളി – പെരുനാട് പഞ്ചായത്തിലെ 6, 7, 8 വാർഡുകൾ ബഫർ സോൺ പരിധിയിൽപ്പെട്ടതിൽ പ്രതിഷേധിച്ച് ഇന്നലെ പമ്പാവാലി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തുലാപ്പള്ളിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്തത് ആയിരത്തിലധികം ആളുകൾ . പ്രതിഷേധ സമ്മേളനത്തിൽ കിഫ ലീഗൽ സെൽ കൺവീനർ അഡ്വ.ജോണി കെ ജോർജ് മുഖ്യ പ്രഭാഷണം നടത്തി.
മലയോര സംരക്ഷണ സമിതി കൺവീനർ സണ്ണി വെട്ടുകല്ലേൽ, മൂലക്കയം മലങ്കര പള്ളി വികാരി ഫാ.സ്കോട് സ്ലീബാ, ഫാ സെബിൻ ഉള്ളാട്ട് , ഫാ.. എബിൻ തോമസ് ,ജിനോഷ് വേങ്ങത്താനം ബിജു പുള്ളോലിൽ എന്നിവർ സംസാരിച്ചു. പമ്പാവാലി സംരക്ഷണ സമിതി പ്രവർത്തകരായ ട്രൂലി ചുളവനാക്കുഴി അനീഷ് വേങ്ങത്താനം ,സിബി അഴകത്ത്, ജോർജജ്കുട്ടി, കെ ജെ ചാക്കോ സോമിറ്റ് വേട്ടർമുറി, , സെബാസ്റ്റ്യൻ കാരയ്ക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി. ബഫർ സോൺ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ തുടർ സമരങ്ങൾ ഉണ്ടാകുമെന്ന് സമരസമിതി അറിയിച്ചു.