ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന്റെ മുപ്പത്തി ഏഴാമത് വാർഷികാഘോഷം ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരി ഉദ്ഘാടനം ചെയ്തു.
കാഞ്ഞിരപ്പള്ളി: ഏത് രംഗത്താണെങ്കിലും അവിടെ മികച്ചവരാകാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരി. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന്റെ മുപ്പത്തി ഏഴാമത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ കാലഘട്ടത്തിൽ എല്ലാ മേഖലയും ടെക്നോളജിയിൽ അധിഷ്ഠിതമാണെന്നും ടെക്നോളജിയുടെ സഹായമില്ലാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കളോട് സ്നേഹമുള്ള തലമുറയായി വളർന്നു വരണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഒാർമ്മിപ്പിച്ചു.
യോഗത്തിൽ പി.ടി.എ. പ്രസിഡന്റ് ജോസ് ആന്റണി അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ പ്രിൻസിപ്പാൾ ഫാ. ആന്റണി തോക്കനാട്ട്, വൈസ് പ്രിൻസിപ്പാൾ ഫാ. ജോസ് പുഴക്കര, കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാൻ ജോർജ്ജുകുട്ടി ആഗസ്തി, അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. ലില്ലിക്കുട്ടി ജേക്കബ്, സ്റ്റാഫ് സെക്രട്ടറി സുനിത മാത്യു, വിദ്യാർത്ഥികളായ അൽസഫാൻ അനസ്, മരിയ ഫിലോ എബ്രഹാം എന്നിവർ പ്രസംഗിച്ചു.
പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികച്ച വിജയം നേടിയവർക്കുള്ള സമ്മാനങ്ങൾ യോഗത്തിൽ വിതരണം ചെയ്തു.