KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അതിദരിദ്രർക്ക് മരുന്നും ഭക്ഷണസാധനങ്ങളുമായി മുണ്ടക്കയം ഗ്രാമപഞ്ചായത്ത്

മുണ്ടക്കയം :കേരളത്തിലെ മൈക്രോ പ്ലാൻ തയ്യാറാക്കിയ ആദ്യ പഞ്ചായത്തിനുള്ള ഗവൺമെന്റിന്റെ പുരസ്ക്കാരം ലഭിച്ച മുണ്ടക്കയം ഗ്രാമപഞ്ചായത്ത് , മുഴുവൻ അതി ദരിദ്രർക്കും മരുന്നും ഭക്ഷണവും സ്ഥിരമായി വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് അജിതാ രതീഷ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് ,വൈസ് പ്രസിഡന്റ് റിലീസ് ദിവാകരൻ സ്റ്റാൻഡിങ് മരുന്നുംകമ്മിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി വി . അനിൽ കുമാർ,
ഷിജി ഷാജി ,ഷീല ഡോമിനിക്ക് ,ഫൈസൽ മോൻ, സുരേഷ് എന്നിവർ സംസാരിച്ചു.

error: Content is protected !!