പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ട് രാജിവെച്ചു
പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ഡയസ് മാത്യു കോക്കാട്ട് രാജി സമർപ്പിച്ചു. മുന്നണി ധാരണ പ്രകാരമാണ് അദ്ദേഹം രാജി സമർപ്പിച്ചത്.
അദ്ദേഹത്തിന്റെ മുൻഗാമി പാർട്ടിയുടെ ധാരണ കാലയളവിൽ കൂടുതൽ കാലം പ്രസിഡന്റായി തുടർന്നതിനാൽ, ഡയസിന് 9 മാസം മാത്രമേ പ്രസിഡന്റ് ആയി അധികാരത്തിൽ കഴിയുവാൻ സാധിച്ചുള്ളു. എങ്കിലും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി, കേരള കോൺഗ്രസ് എമ്മിന് രണ്ട് വർഷം പ്രസിഡന്റ് സ്ഥാനം എന്ന എൽഡിഎഫ് മുന്നണി ധാരണ പാലിക്കുവാൻ വേണ്ടി അദ്ദേഹം സ്വയം രാജി സമർപ്പിക്കുകയായിരുന്നു.
കേരളാ കോൺഗ്രസ് -എം. ലെ ജോണിക്കുട്ടി മഠത്തിനകമായിരുന്നു ആദ്യത്തെ തവണ പ്രസിഡന്റായിരുന്നത്. തുടർന്നുള്ള പ്രസിഡന്റ് സ്ഥാനം സി.പി.ഐ.ക്കും പിന്നീട് സി.പി.എം നു മാണ് ധാരണ. സി.പി.ഐ.യിലെ മണ്ഡലം കമ്മറ്റി അംഗം കുടിയായ വിജയമ്മ വിജയലാൽ പ്രസിഡന്റായേക്കും.