KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ദേവിക ബെന്നിനെ അനുമോദിച്ചു.

എലിക്കുളം :സംസ്ഥാന സ്കൂൾ കായികമേളയിൽ 1500,3000 മീറ്റർ ഓട്ടത്തിലും ക്രോസ്സ് കൺട്രി റെയ്‌സിലും ഒന്നാമതെത്തിയ ദേവിക ബെന്നിന് ഡി.വൈ.എഫ്.ഐ എലിക്കുളം മേഖല കമ്മിറ്റി അനുമോദനം നൽകി.

ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അർച്ചന സദാശിവൻ ഉപഹാരം നൽകി. എസ്‌.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം വൈഷ്ണവി ഷാജി, ഡിവൈഎഫ്ഐ ബ്ലോക്ക്‌ സെക്രട്ടേറിയറ്റ് അംഗം നിജിൻ.ജി.ദാസ്, മേഖല കമ്മിറ്റി അംഗങ്ങളായ നിസാർ, ബിബിൻ,ആശിഷ് തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!