KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഗവ: ചീഫ് വിപ്പ് ഡോ എൻ ജയരാജ് മുഖ്യ വേഷം ചെയ്ത, ലഹരിക്കെതിരെ ഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു.

പൊൻകുനം : ഗവ: ചീഫ് വിപ്പ് ഡോ എൻ ജയരാജ് മുഖ്യ വേഷം ചെയ്ത ഹ്രസ്വ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുന്നു. സമുഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരിയുടെ ഉപയോഗത്തെ ചെറുക്കുന്നതിനും സമുഹത്തിൽ ഉദ്ബോധനം നടത്തുന്നതിനും ലഷ്യമിട്ട് No (Never opet) എന്ന പേരിൽ കാഞ്ഞിരപ്പിള്ളി താലൂക്ക് ഓഫിസിലെ ജീവനക്കാരായ ദിവ്യാ സാജു അഞ്ജു എലിസബത്ത് ജോൺ , മെവിൻ അരുവിക്കുഴി എന്നിവർ ചേർന്ന് നിർമ്മിച്ച് സിനോ ആന്റണി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം കേരള നിയമസഭ സമുച്ചയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലികുട്ടി പ്രകാശനം ചെയ്തു.

ഗവ: ചിഫ് വിപ്പ് ഡോ എൻ ജയരാജ് , കുറുക്കോളി മൊയ്ദിൻ എം.എൽ. എ പി.കെ ബഷീർ എം.എൽ. എ പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ എന്നിവർ പങ്കെടുത്തു.

ഗവ: ചീഫ് വിപ്പ് ഡോ എൻ ജയരാജ് മുഖ്യ വേഷം ചെയ്ത ഹസ്വചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുന്നു. നിനാകുറുപ്പ്, പ്രധുന(പ്രിങ്കി) മാസ്റ്റർ ആൻഡ്രു , ജോനാസ് , ജെസ്റ്റ്, തിർത്ഥ, തൻമയ. എന്നിവർ മുഖ്യവേഷത്തിൽ എത്തുന്നു

error: Content is protected !!