തകർന്ന മ്ലാക്കര പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം

കൂട്ടിക്കൽ:  2021 ഒക്ടോബറിലെ മഹാപ്രളയത്തിൽ തകർന്ന മ്ലാക്കര പാലം എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽനിന്നും 60 ലക്ഷം രൂപ അനുവദിച്ചത് വിനിയോഗിച്ച് പുനർ നിർമ്മിക്കുന്നതിന്റെ  ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർവഹിച്ചു.  പ്രളയത്തെ തുടർന്ന് പാലം  തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും  തടസ്സപ്പെട്ട സ്ഥിതിയിലായിരുന്നു. തുടർന്ന് ഒരു താൽക്കാലിക പാലത്തിലൂടെ ആയിരുന്നു ജനങ്ങൾ സഞ്ചരിച്ചിരുന്നത്. പാലം തകർന്നതോടെ  250 ഓളം കുടുംബങ്ങൾ അധിവസിക്കുന്ന ഈ പ്രദേശത്തെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടിലായിരുന്നു. ദിവസേന 35 ഓളം ബസ്സുകൾ  സർവീസ് നടത്തിയിരുന്ന ഈ റൂട്ടിൽ പാലം തകർന്നതോടെ  സർവീസുകൾ നിർത്തലാക്കി.  എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ച്  പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ തങ്ങളുടെ ഏറെ നാളായുള്ള യാത്ര ക്ലേശങ്ങൾക്കും ദുരിതത്തിനും അവസാനമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ജെസി ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് മെമ്പർമാരായ കെ. എൻ വിനോദ്, പി. എസ് സജിമോൻ, ബിജോയ് മുണ്ടുപാലം,  രജനി എം.ആർ,  സിന്ധു മുരളീധരൻ,  ആൻസി അഗസ്റ്റിൻ, സൗമ്യ ഷമീർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ സബിത  തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!