KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വികസന സെമിനാർ

കൊക്കയാര്‍: നിരവധി വികസന പദ്ദതികള്‍ക്ക് ഊന്നല്‍ നല്‍കി  കൊക്കയാര്‍ ഗ്രാമ പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു.2023-24 വര്‍ഷത്തെ  പദ്ധതി രേഖകള്‍ യോഗത്തില്‍ തയ്യാറാക്കി.
നാരകംപുഴ സി.എസ്.ഐ.പാരിഷ് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ്  പ്രിയ മോഹനന്റെ അധ്യക്ഷതയില്‍ വാഴൂര്‍ സോമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  കില പ്രതിനിധി ബാബു ജോസഫ്, ആസൂത്രണസമിതി വൈസ് ചെയര്‍മാന്‍ ടി.പി.സാജന്‍ പഞ്ചായത്ത് സെക്രട്ടറി  ആര്‍.അനില്‍കുമാര്‍ പഞ്ചായത്തംഗങ്ങളായ കെ.എല്‍.ദാനിയേല്‍, അന്‍സല്‍ന സക്കീര്‍, നെച്ചൂര്‍ തങ്കപ്പന്‍, സ്വര്‍ണലത അപ്പുകുട്ടന്‍, സ്റ്റാന്‍ലി സണ്ണി,ജോസി ജോസഫ്, കോശി മത്തായി, സുനിത ജയപ്രകാശ്, യു.സി.വിനോദ്,സജിത് കെ.ശശി,പി.വി.വിശ്വനാഥന്‍,ആസൂത്രണ സമിതി അംഗം നൗഷാദ് വെംബ്ലി,വികസനസമിതി അംഗങ്ങളായ ജോസഫ് മുക്കുളം , ഈപ്പന്‍ മാത്യു സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ ഐ.സി.വിപിന്‍ എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!