KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ശതാബ്ദി ആഘോഷ സമാപനം

ഉള്ളായം : എസ്.എ. എൽ .പി സ്കൂൾ ശതാബ്ദി ആഘോഷ സമാപന സമ്മേളനം പൂർവ അധ്യാപക വിദ്യാർഥി സംഗമവും നവീകരിച്ച റോഡിന്‍റെ ഉദ്ഘാടനവും ഇന്ന് നടക്കും. രാവിലെ 10ന് പി.ടി .എ പ്രസിഡന്‍റ് അനീഷ് ജോസഫ് പതാക ഉയർത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന പൊതുസമ്മേളനം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആന്‍റോ ആന്‍റണി എം.പി നിർവഹിക്കും. സ്കൂൾ ലോക്കൽ മാനേജർ മേജർ പി.പി. ബാബു അധ്യക്ഷത വഹിക്കും. പ്രോഗ്രം സെക്രട്ടറി ലെഫ്റ്റണന്‍റ് കേണൽ സജു ഡാനിയൽ അനുഗ്രഹപ്രഭാഷണം നടത്തും. അധ്യാപിക നിഷമോൾ റിപ്പോർട്ട് അവതരിപ്പിക്കും. ഹെഡ്മിസ്ട്രസ് പി.കെ. ബിജു, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മുകേഷ് കെ. മണി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. റെജി, കറുകച്ചാൽ എഇഒ എ.പി. ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രഞ്ജിനി ബേബി, പിടിഎ പ്രസിഡന്‍റ് അനീഷ് ജോസഫ്, പഞ്ചായത്ത് മെംബർമാരായ ശ്രീകാന്ത് ടി. തങ്കപ്പൻ, ഡെൽമ കത്രീന ചാക്കോ, ജയാ സാജു, ഷിനി സതീഷ്, പൂർവ വിദ്യാർഥി ഡോ.കെ. സാബുക്കുട്ടൻ തുടങ്ങിയവർ പ്രസംഗിക്കും. വൈകുന്നേരം അഞ്ചിന് കലാസന്ധ്യ, ആറിന് നാടൻപാട്ട് എന്നിവയും നടക്കും.

error: Content is protected !!