പ്രളയ ദുരിതത്തിൽ നിന്നും ഇനിയും കരകയറാത്ത കൂട്ടിക്കലിന് ആശ്വാസ പദ്ധതിയുമായി മീനച്ചിൽ ഈസ്റ്റ്‌ ബാങ്ക്..

കാഞ്ഞിരപ്പള്ളി : പ്രളയ ബാധിത മേഖലയായ കുട്ടിക്കൽ ഏന്തയാർ പ്രദേശങ്ങളിലെ വായ്പ കുടിശികക്കാർക്കു പ്രത്യേക പലിശ ഇളവുകൾ മീനച്ചിൽ ഈസ്റ്റ് അർബൻ കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രഖ്യാപിച്ചു. കൂട്ടിക്കൽ, കൊക്കയാർ വില്ലേജുക ളിൽ ഉൾപ്പെടുന്ന വസ്തുക്കൾ ഈട് നൽകി എടുത്തിരിക്കുന്ന വായ്പകൾക്കാണ് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത് . ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം മാർച്ച് 31നകം വായ്പ മുഴുവനായി അടച്ചു തീർക്കുന്നവർക്കാണ് പരമാവധി പലിശയിളവ് നൽകുന്നതെന്നു ചെയർമാൻ കെ.എ ഫ്. കുര്യൻ കളപ്പുരയ്ക്കൽ പറമ്പിൽ , വൈസ് ചെയർമാൻ ഷോൺ ജോർജ് പ്ലാത്തോട്ടം, സി ഇ ഒ എബിൻ എം. ഏബ്രഹാം മഴുവഞ്ചേരിൽ, ഭരണസമിതി അംഗങ്ങളായ ജോർജ് സെബാസ്റ്റ്യൻ മണികൊമ്പേൽ, ജോർജുകുട്ടി കെ. ടി കദളിക്കാട്ടിൽ, മനോജ് പി. എസ് പുതുപ്പള്ളിൽ എന്നിവർ പത്ര സമ്മളനത്തിൽ അറിയിച്ചു.

കുടിശികയായി 4 വർഷം കഴിഞ്ഞ വായ്പകളിൽ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് പലിശയിൽ 100 ശതമാനം ഇളവു നൽകും. 5ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 80 ശതമാനവും, 10 ലക്ഷം രൂപ വരെ 60 ശതമാ നവും, 10 ലക്ഷത്തിനു മുകളിൽ 50 ശതമാനവും പലിശയിൽ ഇളവു നൽകും.

കുടിശികയായി 3 വർഷം കഴിഞ്ഞ വായ്പകളിൽ ഒരു ലക്ഷം രൂപ വരെയുള്ളതിനു 80 ശതമാനവും, 5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 70 ശതമാനവും, 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 50 ശതമാനവും, 10 ലക്ഷത്തിനു മുകളിലുള്ള വായ്പകൾക്ക് 40 ശതമാനവും പലിശ യിൽ ഇളവു നൽകും.

error: Content is protected !!