KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നിലയ്ക്കൽ തീർത്ഥാടനം 26 ന്

കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷൻലീഗിന്റെ നേതൃത്വത്തിലുള്ള നിലയ്ക്കൽ തീർത്ഥാടനം ജനുവരി 26 ന് നടക്കും. രാവിലെ 9. 30ന് തുലാപ്പള്ളി ജൂബിലി കപ്പേളയിൽ നിന്നുള്ള വിശ്വാസപ്രഘോഷണ റാലി തുലാപ്പള്ളി സെൻറ് തോമസ് പള്ളി വികാരി ഫാ.സെബാസ്റ്റ്യൻ ഉള്ളാട്ട് ഫ്ലാഗ് ഓഫ് ചെയ്യും. 10.00 മണിക്ക് തുലാപ്പള്ളി പള്ളിയിൽ കാഞ്ഞിരപ്പള്ളി രൂപതയിലെ നവ വൈദികർ വിശുദ്ധ കുർബാന അർപ്പിക്കും

.മുൻ രൂപതാദ്ധ്യക്ഷൻ മാത്യു അറയ്ക്കൽ വചനസന്ദേശം നൽകും . തുടർന്ന് തീർത്ഥാടകർ തോമാശ്ലീഹായുടെ തിരുശേഷിപ്പ് വന്ദിച്ച് നേർച്ച ഭക്ഷണം കഴിച്ച ശേഷം 1.30 ന് നിലയ്ക്കൽ സെൻറ് തോമസ് എക്യൂമെനിക്കൽ ദേവാലയത്തിലേക്ക് തീർത്ഥാടനം ആരംഭിക്കും.എക്യുമെനിക്കൽ പള്ളിയിലെ സമാപന പ്രാർത്ഥനകൾക്ക് അഡ്മിനിസ്ട്രേറ്റർ ഫാ. ബാബു മൈക്കിൾ OIC നേതൃത്വം നൽകും.

കാഞ്ഞിരപ്പള്ളി രൂപതയിലെ എല്ലാ ഇടവകകളിലും നിന്നുള്ള കുട്ടികളും മിഷൻ ലീഗ് ഭാരവാഹികളും വിശ്വാസപരിശീലകരും തീർത്ഥാടനത്തിൽ പങ്കെടുക്കും . മിഷൻലീഗിന്റെ രൂപതാ ഭാരവാഹികളും തുലാപ്പള്ളി സെൻറ് തോമസ് ഇടവകയും തീർത്ഥാടന പരിപാടികൾക്ക് നേതൃത്വം നൽകും .

error: Content is protected !!