വീടിനു തീപിടിച്ചു

തമ്പലക്കാട്:മൂലമ്പുഴപടിക്കടുത്ത് പുതുപ്പറമ്പിൽ വിജയകുമാറിന്റെ വീട്ടിൽ ഇന്നലെ സന്ധ്യയോടെ തീപിടിത്തമുണ്ടായി.പൂജാമുറിയോട് ചേർന്നുള്ള ഒരു മുറിയിലാണ് തീപിടിത്തം ഉണ്ടായത്.ഫർണിച്ചർ അടക്കം മുഴുവൻ സാധനങ്ങളും കത്തി നശിച്ചു.സമീപവാസികളുടെ പ്രയത്‌നം മൂലം തീ നിയന്ത്രണ വിധേയമാക്കി.കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് എത്തി തീ പൂർണമായും അണച്ചു.നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തിയിട്ടില്ല

error: Content is protected !!